‘ഐ ലൗവ് പാകിസ്താൻ’, ബലൂണിൽ പാകിസ്താൻ അനുകൂല മുദ്രാവാക്യം; തൃപ്പൂണിത്തുറയിൽ പ്രതിഷേധം

തൃപ്പൂണിത്തുറ: കടയിൽനിന്നു വാങ്ങിയ ബലൂണിൽ പാകിസ്താൻ അനുകൂല മുദ്രാവാക്യം.എരൂർ സ്വദേശി ഗിരീഷ് കുമാർ മകന്റെ പിറന്നാളാഘോഷത്തിനായി തിങ്കളാഴ്ച രാത്രിയാണ് കടയിൽനിന്ന് ബലൂണുകൾ വാങ്ങിയത്. വെളുത്ത നിറത്തിലുള്ള ബലൂണിൽ‘ഐ ലൗവ് പാകിസ്താൻ’ എന്ന പാക് അനുകൂല…

തൃപ്പൂണിത്തുറ: കടയിൽനിന്നു വാങ്ങിയ ബലൂണിൽ പാകിസ്താൻ അനുകൂല മുദ്രാവാക്യം.എരൂർ സ്വദേശി ഗിരീഷ് കുമാർ മകന്റെ പിറന്നാളാഘോഷത്തിനായി തിങ്കളാഴ്ച രാത്രിയാണ് കടയിൽനിന്ന് ബലൂണുകൾ വാങ്ങിയത്. വെളുത്ത നിറത്തിലുള്ള ബലൂണിൽ‘ഐ ലൗവ് പാകിസ്താൻ’ എന്ന പാക് അനുകൂല മുദ്രാവാക്യം കണ്ടതോടെ പോലീസിനെ അറിയിക്കുകയായിരുന്നു.

ഗിരീഷ് കുമാറിന്റെ പരാതിയിൽ തൃപ്പൂണിത്തുറ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പോലീസ് ബലൂൺ കണ്ടെടുത്തു. പാക് അനുകൂല മുദ്രാവാക്യം ഇംഗ്ലീഷിലാണ് ബലൂണിൽ രേഖപ്പെടുത്തിയിരുന്നത്. പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സംഘപരിവാർ സംഘടനകൾ കടയുടെ മുന്നിലേക്ക് ചൊവ്വാഴ്ച വൈകീട്ട് മാർച്ച്‌ നടത്തി. ആസാദ് ജങ്‌ഷനിൽനിന്നാരംഭിച്ച മാർച്ച് ആർ.എസ്.എസ്. നഗർ കാര്യവാഹ് രാഗേഷ് ഉദ്ഘാടനം ചെയ്തു.

Leave a Reply