സുന്നികളെ ആക്ഷേപിച്ച് മുജാഹിദ് പ്രഭാഷകൻ ചുഴലി അബ്ദുള്ള മൗലവി; പ്രസംഗം വിവാദത്തിൽ

സുന്നികൾ മുസ്‌ലിംകളല്ലെന്ന വഹാബി ആചാര്യനും പ്രമുഖ പ്രഭാഷകനുമായ ചുഴലി അബ്ദുല്ല മൗലവിയുടെ പ്രസംഗത്തിൽ പ്രതിരോധത്തിലായി മുജാഹിദ് നേതൃത്വം. സുന്നികൾ മുസ്‌ലിംകളല്ല, സുന്നികളുടെ പള്ളികൾ അമ്പലങ്ങളാണ്. അമ്പലത്തിൽ കയറി നിസ്കരിക്കുന്നതിന് തുല്യമാണ് സുന്നി പള്ളികളിൽ കയറി…

സുന്നികൾ മുസ്‌ലിംകളല്ലെന്ന വഹാബി ആചാര്യനും പ്രമുഖ പ്രഭാഷകനുമായ ചുഴലി അബ്ദുല്ല മൗലവിയുടെ പ്രസംഗത്തിൽ പ്രതിരോധത്തിലായി മുജാഹിദ് നേതൃത്വം. സുന്നികൾ മുസ്‌ലിംകളല്ല, സുന്നികളുടെ പള്ളികൾ അമ്പലങ്ങളാണ്. അമ്പലത്തിൽ കയറി നിസ്കരിക്കുന്നതിന് തുല്യമാണ് സുന്നി പള്ളികളിൽ കയറി നിസ്‌കരിക്കുന്നത് എന്നിങ്ങനെയുള്ള പരാമർശമാണ് ചുഴലി അബ്ദുല്ല മൗലവി ഉയർത്തിയത്.ഇപ്പോൾ പ്രസംഗം വിവാദത്തിൽ ആയിരിക്കുകയാണ്.

മുജാഹിദ് പ്രസ്ഥാനത്തിന്റെ മുൻകാല പ്രസിഡന്റും നേതാവുമായിരുന്ന കെ ഉമർ മൗലവി പല തവണ പറയുകയും എഴുതുകയും ചെയ്ത വാദത്തിന് സമാനമാണ് ചുഴലി അബ്ദുല്ല മൗലവിയുടെ പുതിയ പ്രസംഗമെന്നത് പ്രസക്തമാണ്. ചുഴലിയെ തള്ളിപ്പറയുന്നത് ഉമർ മൗലവിയെ തള്ളിപ്പറയുന്നതിന് സമാനമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

Leave a Reply