പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പോളണ്ട്യു-ക്രെയ്ൻ സന്ദർശനത്തിന് ഇന്ന് തുടക്കം. മൊറാർജി ദേശായിക്ക് ശേഷം 45 വർഷത്തിനിടെ ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി പോളണ്ടിൽ സന്ദർശനം നടത്തുന്നത്.
ഇന്നും നാളെയുമാണ് പ്രധാനമന്ത്രിയുടെ പോളണ്ട് സന്ദർശനം. രണ്ട് ദിവസങ്ങളിലായി നടത്തുന്ന പോളണ്ട് സന്ദർശനത്തിൽ പ്രധാനമന്ത്രി ഡോണൾഡ് ടസ്കുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. തലസ്ഥാനമായ വാർസോയിൽ പ്രധാനമന്ത്രിക്ക് സ്വീകരണം ഒരുക്കിയിട്ടുണ്ട്. വാർസോയിൽ വിവിധ പരിസ്ഥിതി ശാസ്ത്രജ്ഞരുമായും വ്യവസായ പ്രമുഖരുമായും പ്രധാനമന്ത്രി സംവദിക്കും.2022ൽ റഷ്യ യുക്രെയ്ന് നേരെ ആക്രമണം ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇവിടെ എത്തുന്നത്. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയുടെ ക്ഷണം സ്വീകരിച്ചാണ് അദ്ദേഹം ഇവിടെ എത്തുന്നത്.



