വയനാട് ദുരന്തം; പുനരധിവാസത്തിന് 10 കോടി നൽകി യോഗി ആദിത്യനാഥ്

വയനാട് പുനരധിവാസത്തിന് 10 കോടി നൽകി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പുനരധിവാസ പ്രവർത്തനങ്ങൾക്കായി 10 കോടിയാണ് യുപി സർക്കാർ അനുവദിച്ചിരിക്കുന്നത്. മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥാണ് ഇക്കാര്യം ഗവർണർ ആരിഫ് മു​ഹമ്മദ് ഖാനെ അറിയിച്ചത്. വയനാട്ടിലെ …

വയനാട് പുനരധിവാസത്തിന് 10 കോടി നൽകി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പുനരധിവാസ പ്രവർത്തനങ്ങൾക്കായി 10 കോടിയാണ് യുപി സർക്കാർ അനുവദിച്ചിരിക്കുന്നത്. മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥാണ് ഇക്കാര്യം ഗവർണർ ആരിഫ് മു​ഹമ്മദ് ഖാനെ അറിയിച്ചത്.

വയനാട്ടിലെ  ദുരിതബാധിതരുടെ പുനരധിവാസ പ്രവർത്തനങ്ങൾക്ക് സഹായം അഭ്യർത്ഥിച്ച് ഗവർണർ കഴിഞ്ഞ ദിവസം യോ​ഗി ആദിത്യനാഥിന് കത്ത് അയച്ചിരുന്നു. പിന്നാലെയാണ് ധനസഹായം നൽകുന്നതായി  യോ​ഗി കേരളത്തെ അറിയിച്ചിരിക്കുന്നത്.

ദുരിതബാധിതരുടെ പുനരധിവാസം ചർച്ച ചെയ്യുന്നതിനായി വരുന്ന 29-ന് മുഖ്യമന്ത്രി പിണറായി വിജയൻ സർവ്വകക്ഷി യോ​ഗം വിളിച്ചിട്ടുണ്ട്.

 

Leave a Reply