ജമ്മു കശ്മീർ തെരഞ്ഞെടുപ്പ്; ആദ്യഘട്ട സ്ഥാനാർത്ഥിപട്ടിക ഇന്ന് പുറത്ത് വിട്ടേക്കും 

ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർത്ഥിപട്ടിക ഇന്ന് പുറത്ത് വിട്ടേക്കുമെന്നാണ് സൂചന. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയിലെ ഉന്നത നേതാക്കളുടെ നേതൃത്വത്തിൽ ജമ്മു കശ്മീരിൽ 8 റാലികൾ നടത്തും. ഒന്നാം ഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടക്കുന്ന 24 മണ്ഡലങ്ങളിലേക്കുള്ള…

ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർത്ഥിപട്ടിക ഇന്ന് പുറത്ത് വിട്ടേക്കുമെന്നാണ് സൂചന. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയിലെ ഉന്നത നേതാക്കളുടെ നേതൃത്വത്തിൽ ജമ്മു കശ്മീരിൽ 8 റാലികൾ നടത്തും. ഒന്നാം ഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടക്കുന്ന 24 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെയാകും പ്രഖ്യാപിക്കുക.

ഗുലാം നബി ആസാദിൻ്റെ ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടി 13 സ്ഥാനാർത്ഥികളുടെ പട്ടിക പ്രഖ്യാപിച്ചു. ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുഃനസ്ഥാപിക്കുമെന്ന പ്രധാന വാഗ്ദാനം നൽകിയുള്ള തിരഞ്ഞെടുപ്പ് പ്രകടനപത്രിക പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പിഡിപി) പുറത്തുവിട്ടിരുന്നു. ആംആദ്മി പാർട്ടി കഴിഞ്ഞ ദിവസം സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടു.

സെപ്റ്റംബർ 18ന് 24 സീറ്റുകളിലേക്കാണ് തിര‍ഞ്ഞെടുപ്പ് നടക്കുന്നത്.

Leave a Reply