തനിക്കെതിരെ ഉയരുന്ന ലൈംഗിക അതിക്രമ കേസിൽ പ്രതികരണവുമായി നടൻ സുധീഷ്. ജൂനിയർ ആർടിസ്റ്റായ നടിയുടെ ആരോപണത്തിൽ വിശദമായി മറുപടി പറയും. ചില കാര്യങ്ങൾ തുറന്ന് പറയാനുണ്ട്. വൈകാതെ മാധ്യമങ്ങളെ കണ്ട് കാര്യങ്ങൾ അറിയിക്കുമെന്നും നടൻ സുധീഷ് വിശദീകരിച്ചു.
കോഴിക്കോട് സ്വദേശിയായ ജൂനിയർ ആർട്ടിസ്റ്റ് നൽകിയ പരാതിയിലാണ് ഇപ്പോൾ ഇടവേള ബാബുവിനും സുധീഷിനും എതിരെയും കേസ് എടുത്തത്. ജൂനിയർ ആര്ട്ടിസ്റ്റിന്റെ ആരോപണത്തിന് പിന്നാലെ ആണ് നടക്കാവ് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ആരായാലും ശിക്ഷിക്കപ്പെടട്ടേയെന്നായിരുന്നു ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ആരോപണങ്ങളെ കുറിച്ചുളള സുധീഷിന്റെ പ്രതികരണം.



