കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസര്‍ പിടിയിൽ, കുപ്പാടിത്തറ വില്ലേജ് ഓഫീസറാണ് പിടിയിലായത്

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസര്‍ പിടിയിൽ. വയനാട് വൈത്തിരി താലൂക്കിലെ കുപ്പാടിത്തറ വില്ലേജ് ഓഫീസര്‍ കൊല്ലം സ്വദേശി അഹമ്മദ് നിസാറിനെയാണ് വിജിലന്‍സ് പിടികൂടിയത്. ആധാരത്തിലെ സര്‍വേ നമ്പര്‍ തിരുത്തുന്നതിന് ഭാഗമായി 4500 രൂപ കൈക്കൂലി…

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസര്‍ പിടിയിൽ. വയനാട് വൈത്തിരി താലൂക്കിലെ കുപ്പാടിത്തറ വില്ലേജ് ഓഫീസര്‍ കൊല്ലം സ്വദേശി അഹമ്മദ് നിസാറിനെയാണ് വിജിലന്‍സ് പിടികൂടിയത്. ആധാരത്തിലെ സര്‍വേ നമ്പര്‍ തിരുത്തുന്നതിന് ഭാഗമായി 4500 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.

കൈക്കൂലി ആവശ്യപ്പെട്ട കാര്യം പരാതിക്കാരൻ വിജിലന്‍സിൽ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വിജിലന്‍സ് സംഘം നല്‍കിയ നോട്ടുകള്‍ സഹിതം പരാതിക്കാരൻ വില്ലേജ് ഓഫീസിലെത്തി. പണം കൈപ്പറ്റുന്നതിനിടയിൽ വിജിലന്‍സ് സംഘം ഉദ്യോഗസ്ഥനെ കയ്യോടെ പിടികൂടുകയായിരുന്നു.

Leave a Reply