പാരീസ് പാരാലിമ്പിക്‌സില്‍ ഇന്ത്യയ്ക്കായി എട്ടാം മെഡല്‍ സമ്മാനിച്ച് ഡിസ്‌കസ് ത്രോ താരം യോഗേഷ് കത്തൂനിയ. പുരുഷന്‍മാരുടെ ഡിസ്‌കസ് ത്രോ എഫ്56 ഇനത്തിലാണ് ഇന്ത്യന്‍ താരത്തിന്റെ വെള്ളി നേട്ടം.
ടോക്യോയിലും യോഗേഷ് വെള്ളി നേടിയിരുന്നു. ഫൈനലിലെ ആദ്യ ത്രോ തന്നെ 42.22 മീറ്റര്‍ എറിഞ്ഞാണ് യോഗേഷ് വെള്ളി നേടിയത്. അതിനിടെ പാരാലിമ്പിക്സ് ഹൈജമ്പിൽ(T47) വെള്ളി നേടി നിഷാദ് കുമാർ. 2.04 മീറ്റർ പിന്നിട്ടാണ് താരം മെഡൽ ഉറപ്പിച്ചത്. ഭിന്നശേഷി വിഭാഗത്തിന്റെ കായികോത്സവമാണ് പാരലിമ്പിക്‌സ്.
സെപ്റ്റംബര്‍ എട്ടുവരെ നീളുന്ന ഗെയിംസില്‍ നാലായിരത്തിലേറെ താരങ്ങലാണ് പങ്കെടുക്കുന്നത്. ഇന്ത്യന്‍ ടീമില്‍ നിന്ന് 84 പേരുണ്ട്.