നിവിൻ പോളിക്കെതിരായ പീഡന പരാതി വ്യാജമാണെന്ന് സംവിധായകനും നടനുമായ വിനീത് ശ്രീനിവാസൻ. പരാതിക്കാരി പറയുന്ന ദിവസം നിവിൻ തനിക്കൊപ്പം ‘വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന ഷൂട്ടിങ് ലൊക്കേഷനിലായിരുന്നുവെന്ന് താരം പറഞ്ഞു.
വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന സിനിമയുടെ സെറ്റിലായിരുന്നു 2023 ഡിസംബര്‍ 14ന് നിവിന്‍ ഉണ്ടായിരുന്നത്. പിറ്റേന്ന് പുലർച്ചെ മൂന്നുമണിവരെ നിവിന്‍ തന്നോടൊപ്പം ഉണ്ടായിരുന്നുവെന്നും വിനീത് പറഞ്ഞു. നിവിൻ ലൊക്കേഷനിൽ ഉണ്ടായിരുന്നതിന്റെ ഫോട്ടോകൾ ഉൾപ്പെടെയുള്ള തെളിവുകൾ കൈയ്യിൽ ഉണ്ടെന്നും വിനീത് ശ്രീനിവാസൻ പറഞ്ഞു.
അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നാണ് നിവിനെതിരെ യുവതി നൽകിയ പരാതി. എറണാകുളം ഊന്നുകൽ പൊലീസാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്. നിവിൻ പോളിക്കൊപ്പം ആറ് പേർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസിൽ ആറാം പ്രതിയാണ് നിവിൻ.