തിരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പിയോടും മോദിയോടുമുള്ള ഭയം ജനങ്ങൾക്ക് ഇല്ലാതായി, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി

ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പിയോടും മോദിയോടുമുള്ള ഭയം ജനങ്ങൾക്ക് ഇല്ലാതായെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യൻ ഭരണഘടനയെ ആക്രമിക്കുകയാണെന്ന് ജനങ്ങൾക്ക് ബോധ്യമായെന്നും ആര്‍എസ്എസിന്റെ ആശയത്തില്‍ ഇന്ത്യ എന്നത് ഒറ്റ ആശയമാണെന്നും…

ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പിയോടും മോദിയോടുമുള്ള ഭയം ജനങ്ങൾക്ക് ഇല്ലാതായെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യൻ ഭരണഘടനയെ ആക്രമിക്കുകയാണെന്ന് ജനങ്ങൾക്ക് ബോധ്യമായെന്നും ആര്‍എസ്എസിന്റെ ആശയത്തില്‍ ഇന്ത്യ എന്നത് ഒറ്റ ആശയമാണെന്നും എന്നാല്‍ കോണ്‍ഗ്രസിന്റെ കാഴ്ചപ്പാടില്‍ ഇന്ത്യ ആശയങ്ങളുടെ ബഹുസ്വരമാണെന്നും അദ്ദേഹം പറഞ്ഞു.

ടെക്സസിലെ ഡാലസിൽ ഇന്ത്യൻ പ്രവാസികളെ അഭിസംബോധന ചെയ്ത് രാഹുൽ ഗാന്ധി പറഞ്ഞത്. തെരഞ്ഞെടുപ്പ് ഫലം വന്ന് മിനിറ്റുകൾക്കുള്ളിൽ ഇന്ത്യയിൽ ആരും ബി.ജെ.പിയെയ പ്രധാനമന്ത്രിയെയോ ഭയപ്പെടുന്നില്ലെന്ന് ഞങ്ങൾ കണ്ടു. തെരഞ്ഞെടുപ്പ് ഫലം തന്‍റെയോ കോൺഗ്രസ് പാർട്ടിയുടെയോ വിജയമല്ലെന്നും ഇന്ത്യൻ ജനതയുടെ ഇച്ഛാശക്തിയുടെ പ്രതിഫലനമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

Leave a Reply