നരേന്ദ്ര മോദിയെ അധികാരത്തിലേറ്റിയ സഖ്യം നെടുകെ പിളർന്നു; രാഹുൽ ഗാന്ധി 

നരേന്ദ്ര മോദിയെ അധികാരത്തിലേറ്റിയ സഖ്യം നെടുകെ പിളർന്നെന്ന് രാഹുൽ ഗാന്ധി, ഇനിയും  വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പുകളില്‍ ബിജെപി വിയര്‍ക്കുന്നത് എല്ലാവരും കാണുമെന്നും രാഹുല്‍ ഗാന്ധി അമേരിക്കയില്‍ പറഞ്ഞു. അമേരിക്കയിലെ  ജോർജ്ജ്ടൗൺ യൂണിവേഴ്‌സിറ്റിയിൽ സംസാരിക്കുകയായിരുന്നു രാഹുല്‍…

നരേന്ദ്ര മോദിയെ അധികാരത്തിലേറ്റിയ സഖ്യം നെടുകെ പിളർന്നെന്ന് രാഹുൽ ഗാന്ധി, ഇനിയും  വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പുകളില്‍ ബിജെപി വിയര്‍ക്കുന്നത് എല്ലാവരും കാണുമെന്നും രാഹുല്‍ ഗാന്ധി അമേരിക്കയില്‍ പറഞ്ഞു. അമേരിക്കയിലെ  ജോർജ്ജ്ടൗൺ യൂണിവേഴ്‌സിറ്റിയിൽ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.മിസ്റ്റർ നരേന്ദ്ര മോദിയെ അധികാരത്തിലെത്തിച്ച സഖ്യം  നെടുകെ പിളർന്നു എന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്.

അതിനാൽ അവർ വിയര്‍ക്കുന്നത് ഈ തെരഞ്ഞെടുപ്പുകളിൽ നിങ്ങൾക്ക് കാണാം. കാരണം ഇന്ത്യയിലെ ജനങ്ങൾക്ക് വേണ്ടിയാണ് മോദി സർക്കാർ ഭരിക്കുന്നത് എന്ന ആശയം ഇല്ലാതായി ,ലോക്‌സഭ തെരഞ്ഞെടുപ്പ് പരസ്‌പര ബഹുമാനം നിലയിര്‍ത്തിയല്ല നടന്നത് എന്നും രാഹുൽ ഗാന്ധി പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പ് ഒരു സ്വതന്ത്ര തെരഞ്ഞെടുപ്പായി താൻ കാണുന്നില്ല. അതൊരു  ന്യായമായ തെരഞ്ഞെടുപ്പായിട്ടാണ് നടന്നതെങ്കിൽ ബിജെപി 240 സീറ്റുകളിലേക്ക് എത്തുമെന്ന് താന്‍ വിശ്വസിക്കുന്നില്ല രാഹുൽ ഗാന്ധി പറഞ്ഞു.

പ്രധാനമന്ത്രി ഇപ്പോള്‍ മാനസിക പ്രതിസന്ധിയിലായിരിക്കുകയാണ് , വര്‍ഷങ്ങളോളം ഗുജറാത്തില്‍ പ്രവര്‍ത്തിക്കുമ്പോഴും മോദി ഇത്തരത്തില്‍ രാഷ്‌ട്രീയ പ്രതിസന്ധി നേരിട്ടിട്ടില്ല. പെട്ടെന്നുണ്ടായ രാഷ്‌ട്രീയ പ്രതിസന്ധി മോദിയെ മാനസികമായി തളര്‍ത്തിയിരിക്കുകയാണ് രാഹുൽ ഗാന്ധി പറഞ്ഞു.

Leave a Reply