പി വി അൻവറിന്റെ ആരോപണം; സ്ഥിതി അതീവഗൗരവതരം; മുഖ്യമന്ത്രിയോട് റിപ്പോർട്ട് തേടി ഗവർണ്ണർ   

എം എൽ എ പി വി അൻവർ ഉന്നയിച്ച ഫോൺ ചോർത്തൽ ആരോപണത്തിൽ ഇടപെട്ട് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ, ഈ വിഷയത്തിൽ മുഖ്യ മന്ത്രിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടു ഗവർണ്ണർ. ഈ പ്രശ്നം അതീവ…

എം എൽ എ പി വി അൻവർ ഉന്നയിച്ച ഫോൺ ചോർത്തൽ ആരോപണത്തിൽ ഇടപെട്ട് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ, ഈ വിഷയത്തിൽ മുഖ്യ മന്ത്രിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടു ഗവർണ്ണർ. ഈ പ്രശ്നം അതീവ ഗുരുതരം എന്നാണ് രാജ്ഭവൻ വിലയിരുത്തുന്നത്. അതീവ ഗൗരവം നിറഞ്ഞ കാര്യമാണ് മന്ത്രിമാരുടെ ഫോൺ ചോർത്തൽ , കൂടാതെ താനും ഫോൺ ചോർത്തിയെന്ന അൻവറിന്റെ ആരോപണവും ഗൗരവമുള്ളതാണ്

അൻവറിന്റെ ആരോപണം സർക്കാരിനെതിരെ ആയുധമാക്കുകയാണ് ഗവർണർ. വിഷയത്തില്‍ നടപടിയും വിശദീകരണവും ഗവർണർ ആവശ്യപ്പെട്ടിട്ടുണ്ട്. ഗവര്ണറിന്റെ കത്തിൽ അൻവറിനും, സർക്കാരിനും വിമർശനം ഒരുപാടുണ്ട്.  സർക്കാർ കാര്യങ്ങളിൽ ചിലർ ഇടപെടുന്നു എന്നാണ് കത്തിൽ ഗവർണ്ണർ പറയുന്നത്.പൊലീസ് ഉദ്യോഗസ്ഥരും ക്രിമിനലുകളും തമ്മിൽ അവിശുദ്ധ ബന്ധം ഉണ്ടെന്ന് തെളിയുന്നു. അൻവറിനെതിരെയും കേസ് എടുക്കണമെന്നും സ്വന്തം നിലക്ക് ഫോൺ ചോർത്തിയതും ഗുരുതര കുറ്റമാണെന്നും ഗവർണ്ണറിന്റ കത്തിൽ പറയുന്നു.

Leave a Reply