വയനാട് ദുരന്തത്തിൽ മാതാപിതാൾ ഉൾപ്പെടെ ഒൻപത് പേരെ നഷ്ട്ടപെട്ട ശ്രുതിയുടെ പ്രതിശ്രുത വരൻ ജെൻസൻ കഴിഞ്ഞ ദിവസമാണ് ഒരു ആക്സിഡന്റിൽ മരണപ്പെട്ടത്. ഈ ഒരു ദുഃഖ വാർത്തയിൽ പ്രതികരണവുമായി എത്തുകയാണ് നടൻ ഫഹദ് ഫാസിൽ. കാലത്തിന്റെ അവസാനം വരെ നീ ഓർക്കപെടും സഹോദരാ… എന്നാണ് ജെൻസണിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടു നടൻ തന്റെ ദുഃഖം പങ്കുവെച്ചിരിക്കുന്നത്.
തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് നടൻ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്, ഫഹദിന്റെ ഈ പോസ്റ്റിനു താഴ് നിരവധി ആരാധകരാണ് ജെൻസനെ ആദരാഞ്ജലികൾ അർപ്പിച്ചെത്തുന്നത്. എന്തു പറയണം എന്നറിയാതെ വാക്കുകൾ എവിടെയോ തട്ടി നിലച്ചുപോയിട്ടുണ്ട് എന്ന്ത് പല അനുശോചന പ്രതികരണങ്ങളിൽ നിന്നുംനമ്മൾക്ക് മനസ്സിലാക്കാം.
ജീവിതത്തിൽ ഉറ്റവരോടൊപ്പം ശ്രുതിയെ തനിച്ചാക്കി ജെൻസനും പോകുമ്പോൾ, ഇനി ആരാണ് ശ്രുതിയെ ഒന്ന് ആശ്വസിപ്പിക്കുക ,ആ ഒരു ചോദ്യം ഉത്തരം കിട്ടാതെ ഇന്നും നിലനിൽക്കുകയാണ്. എങ്കിലും നടന്റെ ഈ ആശ്വാസ വാക്കിന് ശ്രുതിക്ക് എത്രത്തോളം കരുത്തു പകരാൻ സാധിക്കുമോ എന്ന് ചോദിച്ചാൽ ആർക്കും മറുപടി പറയാൻ സാധിച്ചെന്നു വരില്ല.
അവിടം വരെ പോയാലും, ഇല്ലെങ്കിലും, ഈ വേള ഇങ്ങനെയൊരു പ്രതികരണം നൽകാൻ പ്രേക്ഷകരുടെ ഇഷ്‌ടനായകനായ ഫഹദ് പ്രകടിപ്പിച്ച നല്ല മനസ് കാണാൻ കഴിയാതെയിരിക്കില്ല എന്നും ആരാധകർ കമന്റ് നൽകുന്നു, ക്കൂടാതെ ഈ ഒരു വേളയിൽ ഫഹദിന് കഴിയുമെങ്കിൽ ശ്രുതിയുടെ അരികെ നസ്രിയയെയും കൂട്ടി ചെല്ലണം, ഒരു സമാധാന വാക്ക് പറഞ്ഞു ആശ്വസിപ്പിക്കണം എന്നും ആരാധകൻ പറയുന്നുണ്ട്.



