വയനാട് ദുരന്തത്തിൽ എല്ലാം നഷ്ട്ടപെട്ട ശ്രുതിക്ക് കഴിഞ്ഞ ദിവസം തന്റെ പ്രതിശ്രുത വരനായ ജെൻസനെയും നഷ്ട്ടപെട്ടു, ഇപ്പോൾ ജെൻസന്റെ വിയോഗം വലിയ ദുഖമാണെന്നും, ഇനിയും ശ്രുതി ഒറ്റക്കല്ല എന്നും ശ്രുതിക്ക് ജോലി നൽകുന്ന കാര്യം മുഖ്യമന്ത്രിയുടെ ശ്രെദ്ധയിൽ പ്പെടുത്തുമെന്നും, ശ്രുതിക്ക് ആവശ്യമായ എല്ലാ സഹായങ്ങളും പ്രതിപക്ഷ നേതാവ് എന്ന നിലയിൽ നൽകുമെന്ന് വി ഡി സതീശൻ.
വയനാട് ദുരന്തത്തിൽ മാതാപിതാക്കളെ നഷ്ടമായ ചൂരൽമല സ്വദേശിനി ശ്രുതിയുടെ പ്രതിശ്രുത വരൻ ജെൻസൺ ഒമിനി വാനും സ്വകാര്യബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. അമ്പലവയൽ ആണ്ടൂർ സ്വദേശിയാണ് ജെൻസൺ.
വെള്ളാരംകുന്നിന് സമീപത്തായിരുന്നു അപകടം. ജെൻസൺ ആണ് വാഹനമോടിച്ചിരുന്നത്. ശ്രുതിയും കാറിലുണ്ടായിരുന്നു. കാലിനു പരിക്കേറ്റ ശ്രുതി കൽപ്പറ്റ ആശുപത്രിയിലാണ് ചികിത്സയിൽ ഉള്ളത്. അനിയന്ത്രിതമായ രക്തസ്രാവത്തെ തുടർന്ന് ജെൻസൺ അതീവ ഗുരുതരാവസ്ഥയിലാണെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നു. തലയോട്ടിയുടെ പുറത്തും അകത്തുമായുണ്ടായ അനിയന്ത്രിത രക്തസ്രാവവും മരണത്തിന് കാരണമായി,ജെൻസന്റെ സംസ്കാരം ഇന്ന് വൈകിട്ട് അമ്പലവയൽ ആണ്ടൂർ നിത്യസഹായ മാതാ പള്ളി സെമിത്തേരിയിൽ നടക്കും.




