സുപ്രീം കോടതി ചീഫ് ജസ്റ്റിസ്റ്റ് ഡി വൈ ചന്ദ്രചൂടിന്റെ വസതിയിലെ ഗണപതി പൂജയിൽ പങ്കെടുത്തു പ്രധാന മന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ ദിവസമായിരുന്നു പ്രധാന മന്ത്രി ഈ ഗണപതി പൂജയിൽ പങ്കെടുത്തത്. ചീ ഫ് ജസ്റ്റിസിനും ,ഭാര്യ കല്‍പനാ ദാസിനുമൊപ്പമാണ് പ്രധാന മന്ത്രി പൂജ യിൽ പങ്കെടുത്തത്. എന്നാൽ പ്രധാനമന്ത്രിയുടെ ചീഫ് ജസ്റ്റിസ്റ്റിന്റെ വസതിയിൽ സന്ദർശന൦ വലിയ വിവാദത്തിൽ.
ജുഡീഷ്യറിയുടെ നിഷ്പക്ഷത ഇല്ലാതായെന്ന് ചൂണ്ടിക്കാട്ടിയാണ് മുതിർന്ന അഭിഭാഷകർ അടക്കമുള്ളവർ ഇതിനെതിരെ രംഗത്തെത്തിയത്. ഭരണഘടനാ വിരുദ്ധ നടപടിയാണ്പ്രധാന മന്ത്രി മോദിയുടെ ഭാഗത്ത് നിന്നുണ്ടായത് ശിവസേന ഉദ്ദവ് താക്കറെ വിഭാഗം എം.പി അരവിന്ദ് സാവന്ത് പറഞ്ഞു.മോദിയുടെ സന്ദർശനത്തിൽ കടുത്ത വിമർശനവുമായി ആദ്യം രംഗത്തിറങ്ങിയത് മുതിർന്ന അഭിഭാഷകനായ ഇന്ദിരാ ജയ്‌സിങ് ആയിരുന്നു. നീതിന്യായ വ്യവസ്ഥയും, ഭരണ നിർവഹണ വ്യവസ്ഥയും തമ്മിലുള്ള അധികാര വേർതിരിവിൽ ചീഫ് ജസ്റ്റിസ് വിട്ടുവീഴ്ച കാട്ടി എന്നാണ് പറയുന്നത്.



