തനിക്ക് നേരെ ഉണ്ടായത് ചതിയാണ്, ലൈംഗികാരോപണം ഗൂഢാലോചനയാണെന്നും പിന്നില്‍ സിനിമയിലുള്ളവര്‍ തന്നെയെന്ന് സംശയിക്കുന്നുവെന്നും പറയുകയാണ് നിവിന്‍ പോളി. തനിക്കെതിരെ എത്തിയ ലൈംഗികാരോപണം ഗൂഢാലോചനയെന്ന് ഉന്നയിച്ച് ക്രൈം ബ്രാഞ്ചിന് പരാതി നല്‍കി നടന്‍ നിവിന്‍ പോളി.സിനിമയില്‍ ഉള്ളവര്‍ തന്നെയാണ് ഇതിന് പിന്നിലെന്ന് സംശയരീതിയിൽ വ്യക്തമാക്കിയാണ് നിവിന്‍ പരാതി നല്‍കിയത്.
പ്രത്യേക അന്വേഷണ സംഘത്തലവനായ ക്രൈം ബ്രാഞ്ച് എഡിജിപി എച്ച്.വെങ്കടേഷിന് നൽകിയ പരാതിയിലാണ് തന്റെ സംശയം നിവിൻ പറഞ്ഞിരിക്കുന്നത്. തനിക്കെതിരായ പീഡന പരാതി ചതിയാണെന്നും താന്‍ നിരപരാധിയാണെന്നും പരാതിയില്‍ പറയുന്നുണ്ട്.
സെപ്റ്റംബര്‍ 3ന് ആണ് നിവിന്‍ പോളിക്കെതിരെ പീഡനാരോപണം എത്തിയത്. അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്ന പരാതിയാണ് ഉയർന്നിരുന്നത് ,അന്ന് രാത്രി തന്നെ തനിക്കെതിരെ എത്തിയ പരാതി വ്യാജമാണെന്നും സത്യം തെളിയിക്കാന്‍ ഏതറ്റം വരെ പോകുമെന്നും നിവിന്‍ പ്രസ് മീറ്റില്‍ വ്യക്തമാക്കിയിരുന്നു.



