ഇസ്രായേൽ പ്രധാന മന്ത്രി ബഞ്ചമിൻ നെതന്യാഹുവിനെതിരെ പ്രതിഷേധവുമായി മാൻ ഹട്ടൺ ആയിരങ്ങൾ തെരുവിലിറങ്ങി. ഗസ്സയിലും, ലബനാനിലും ഇസ്രായേൽ നടത്തുന്ന ആക്രമണത്തിൽ പ്രതിഷേധിച്ചാണ് കഴിഞ്ഞ ദിവസം സമരക്കാർ മിഡ്ടൗണ്‍ മാന്‍ഹട്ടണിലെ തെരുവില്‍ ഒത്തുകൂടിയത്. നെതന്യാഹു യുഎന്‍ പൊതുസഭയെ അഭിസംഭോധന ചെയ്യാനിരിക്കെ ആയിരുന്നു ഈ പ്രതിഷേധം.മാന്‍ഹട്ടണിലെ ഗതാഗതം വരെ ഈ പ്രതിഷേധത്തിൽ തടസപ്പെട്ടു.
അതിനിടക്ക് പൊലീസും പ്രതിഷേധക്കാരും തമ്മിലും സംഘര്‍ഷമുണ്ടായി.തുടർന്ന് നിരവധി പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്യ്തു. ഫലസ്തീന്‍ അനുകൂല സംഘടനകളായ വിത്തിന്‍ ഔര്‍ ലൈഫ് ടൈം,ജ്യൂയിഷ് വോയിസ് ഫോര്‍ പീപ്പിള്‍ എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. സമാധാനപരമായി നീങ്ങിക്കൊണ്ടിരുന്ന പ്രതിഷേധത്തിനിടെ ഒരുകൂട്ടം സമരക്കാർ ഗ്രാൻഡ് സെൻട്രൽ ടെർമിനലിൽ നിന്നും മുകളിലേക്ക് നീങ്ങിയതിന് തുടർന്ന് ആണ് സംഘർഷം ഉണ്ടായത്.



