ആർ എസ് എസ് നേതാക്കളുമായി കൂടി കാഴ്ച്ച നടത്തിയ എ ഡി ജി പി അജിത്കുമാറിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും ഡി ജി പി ഷെയ്ഖ് ദര്‍വേഷ് സാഹിബ്. ആദ്യം മൊഴി രേഖപെടുത്തിയപ്പോൾ ആർ എസ് എസ് കൂടികാഴ്ച്ചയുമായുള്ള ചോദ്യങ്ങൾ ഉണ്ടായിരുന്നില്ല. എം എൽ എ പി വി അൻവർ ആരോപണം നടത്തിയ കാര്യങ്ങളിലും മൊഴി രേഖപ്പെടുത്തും. റിദ്ധാൻ വധം, സ്വർണ്ണക്കടത്ത്, തൃശൂർ പൂരം അലങ്കോലപ്പെടുത്തൽ തുടങ്ങിയവയും അന്വേഷണ പരിധിയിലുണ്ട്.
അതേസമയം ആര്‍എസ്എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് എഡിജിപിക്കെതിരെ അനേഷണത്തിന് കഴിഞ്ഞ ദിവസം ആണ് ഡി ജി പി ക്ക് സർക്കാർ നിർദേശം നൽകിയത്. ആർ എസ് എസ് കൂടികാഴ്ച്ചക്ക് മധ്യസ്ഥത നിന്ന ആർ എസ് എസ് നേതാവ് ജയകുമാറിന്റെ മൊഴിയും രേഖപ്പെടുത്തും.
ആര്‍എസ്എസ് നേതാക്കളായ ദത്താത്രേയ ഹൊസബാളെ, റാം മാധവ് എന്നിവരുമായി 2023ല്‍ ദിവസങ്ങളുടെ ഇടവേളയില്‍ എ ഡി ജി പി അജിത്കുമാർ കൂടിക്കാഴ്ച്ച നടത്തിയെന്നാണ് ആരോപണം ഉയർന്നത്. ഈ കാര്യം അജിത്കുമാർ സമ്മതിച്ചിരുന്നു.



