കഴിഞ്ഞ ദിവസത്തെ അൻവറിന്റെ വിമർശനത്തിനെതിരെ പ്രതികരിക്കുകയാണ് മലപ്പുറം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻ ദാസ്. അൻവർ സംസാരിക്കുന്നത് സ്വർണ്ണക്കടത്ത്, ഹവാല ദേശ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവർക്ക് വേണ്ടിയാണ്, സ്വർണക്കള്ളക്കടത്തിൽ അൻവറിന് ഷെയറുള്ളതായി നാട്ടിൽ സംസാരമുണ്ട്. സ്വർണ്ണ കള്ളക്കടത്തുകാരെ, സംക്ഷിക്കേണ്ട ബാധ്യത അൻവറിനുമുണ്ട് മോഹൻദാസ് പറയുന്നു.
അൻവർ മദയാനയെ പോലെയാണ് പെരുമാറുന്നത്. അൻവറിന് ഒരു നാവേയുള്ളൂ. പക്ഷേ പാർട്ടിക്ക് ലക്ഷക്കണക്കിന് നാവുകളുണ്ട്. അത് അൻവർ ഓർത്താൽ നല്ലതാണ്. ഇന്ന് അൻവർ ഇടതുപക്ഷ എം.എൽ എ എന്നത് ‘കടലാസിൽ മാത്രമായി ഒതുങ്ങി. വലതുപക്ഷത്തിന്റെ കോടാലിയായാണ് അൻവർ പ്രവർത്തിക്കുന്നത്, കൂടാതെ അൻവർ മലർന്നു കിടന്ന് തുപ്പുകയാണ് ചെയ്യുന്നത്.
അൻവറിനെ പിന്നാലെ ഒരു പാർട്ടി പ്രവർത്തകനും പോകില്ല. പാർട്ടിയെ വെല്ലുവിളിച്ചാൽ പാർട്ടി പ്രതികരിക്കും. ആ കാര്യം അൻവറിനെ മനസിലാകുമെന്നും മലപ്പുറം ജില്ലാസെക്രട്ടറി ഇ എൻ മോഹൻദാസ് പ്രതികരിച്ചു.



