യു എന്നിൽ ജമ്മുകശ്മീർ വിഷയം ഉന്നയിച്ച പാക് പ്രധാന മന്ത്രിക്ക് ചുട്ട മറുപടി നൽകി ഇന്ത്യൻ പ്രതിനിധി ഭാവിക മംഗളാനന്ദൻ. പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ നിലപാട് അപഹാസ്യവും കാപട്യവുമാണെന്ന് യു എന്നിലെ ഇന്ത്യൻ പ്രതിനിധി ഭാവിക മംഗളാനന്ദൻ തിരിച്ചടിച്ചു. അതിർത്തി കടന്നുള്ള ഭീകരവാദം ഇന്ത്യ നേരിടും. പാകിസ്ഥാൻ ഭീകരരെ മഹത്വവത്ക്കരിക്കുയാണ് പാക് പ്രധാനമന്ത്രി ചെയ്തതെന്നും ഭാവിക മറുപടി പറഞ്ഞു.
മറുപടി നല്‍കാനുള്ള ഇന്ത്യയുടെ അവകാശം വിനിയോഗിച്ചായിരുന്നു ഭവിക ഇങ്ങനൊരു മറുപടി പാക് പ്രധാന മന്ത്രിക്ക് നൽകിയത്.പാര്‍ലമെന്റില്‍ അടക്കം പാകിസ്താന്‍ ആക്രമണം നടത്തി. അത്തരമൊരു രാജ്യം അക്രമത്തെക്കുറിച്ച് സംസാരിക്കുന്നത് കാപട്യത്തിന്റെ അങ്ങേയറ്റമാണ്. അട്ടിമറിക്കപ്പെട്ട തിരഞ്ഞെടുപ്പുകളുടെ ചരിത്രമുള്ള ഒരു രാജ്യം രാഷ്ട്രീയ തിരഞ്ഞെടുപ്പുകളെക്കുറിച്ച് സംസാരിക്കുന്നത് അസാധാരണമാണെന്നും ഭവിക പറഞ്ഞു.
ഇന്ത്യയുടെ സ്വന്തമായിട്ടുള്ള ഈ പ്രദേശം സ്വന്തമാക്കണമെന്നാണ് പാകിസ്ഥാനുള്ള ആഗ്രഹം. ജമ്മുകശ്മീരിലെ തെരെഞ്ഞെടുപ്പ് തടസപ്പെടുത്താൻ പാകിസ്ഥാൻ നിത്യം ശ്രമിച്ചു. ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യവും ഒഴിവാക്കാനാകാത്ത ഭാഗവുമാണെന്നും ഭവിക പറഞ്ഞു.ജമ്മുകശ്മീരിൽ ഹിതപരിശോധന നടത്തണമെന്ന് പാക് പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് യു എന്നിലെ പ്രസംഗത്തിൽ നേരത്തെ ആവശ്യപ്പെട്ടിരുന്നു.