പി വി അൻവറുമായുള്ള കൂട്ടുകച്ചവടം പൊളിഞ്ഞതിന്റെ രാഷ്ട്രീയ പക മുഖ്യ മന്ത്രി മലപ്പുറം ജില്ലയോട് തീർക്കരുത്; രമേശ് ചെന്നിത്തല 

പി വി അൻവറുമായുള്ള കൂട്ടുകച്ചവട൦ പൊളിഞ്ഞതിന്റെ രാഷ്ട്രീയ പക പാവം മലപ്പുറം ജില്ലയോട് ആകരുതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മലപ്പുറം ജില്ലയിൽ കരിപ്പൂർ വിമാനത്താവളം ആയതിനാൽ അതുവഴിയെ കടത്തുന്ന സ്വർണ്ണ കടത്തുകൾ പിടിച്ചെടുക്കുന്നത്…

പി വി അൻവറുമായുള്ള കൂട്ടുകച്ചവട൦ പൊളിഞ്ഞതിന്റെ രാഷ്ട്രീയ പക പാവം മലപ്പുറം ജില്ലയോട് ആകരുതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മലപ്പുറം ജില്ലയിൽ കരിപ്പൂർ വിമാനത്താവളം ആയതിനാൽ അതുവഴിയെ കടത്തുന്ന സ്വർണ്ണ കടത്തുകൾ പിടിച്ചെടുക്കുന്നത് മലപ്പുറം എന്ന വിലാസത്തിൽ ആക്കരുതെന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം ഈ  സ്വര്‍ണക്കടത്ത് എല്ലാം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു കൊണ്ടുവരുന്നു എന്നും ന്യൂനപക്ഷ സമുദായത്തില്‍ പെട്ടവരാണ് ഇതിന്റെ പിന്നിലെന്നും മുഖ്യ മന്ത്രി മാധ്യമങ്ങളോട് പറയുകയുണ്ടായി , എന്നാൽ അങ്ങനെ ആണെങ്കിൽ കഴിഞ്ഞ എട്ടു വര്‍ഷത്തിനിടയില്‍ സ്വര്‍ണക്കടത്ത് പണം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചതിന്റെ പേരില്‍ എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്തു എന്ന് കാര്യം കൂടി മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങളോട് പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

അല്ലെങ്കിൽ അതിന്റെ പേരിൽ കേസ് എടുത്തില്ലെങ്കിൽ അതിന്റെ കാര്യം എന്താണെന്നും മന്ത്രി പറയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  അല്ലാതെ ഒരു എംഎല്‍എയുമായുള്ള രാഷ്ട്രീയ വൈരത്തിന്റെ പേരില്‍ ഒരു ജില്ലയെ മൊത്തം അടച്ചാക്ഷേപിക്കരുത്.അന്‍വര്‍ എന്ന വ്യക്തിക്കു നേരെ പക തീര്‍ക്കുന്നതിന് എന്തും ചെയ്യുന്ന അവസ്ഥയിലാണ് ഇപ്പോള്‍ സര്‍ക്കാര്‍ എന്നും ചെന്നിത്തല പറഞ്ഞു.

Leave a Reply