ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തു വന്നതോടെ സിനിമ മേഖലയിൽ നിന്നും പല നടന്മാർക്ക് നേരെയും ഗുരുതര ആരോപണങ്ങൾ എത്തിയിരുന്നു. ബലാത്സംഗം ചെയ്തു എന്ന് നടൻ നിവിൻ പോളിയ്ക്ക് എതിരെയും കോതമംഗംലം സ്വദേശിയായ യുവതിയുടെ പരാതി വന്നിരുന്നു.പ്രത്യേക അന്വേഷണസംഘമാണ് കൊച്ചിയിൽ നിവിൻ പോളിയെ ചോദ്യം ചെയ്തത്. നിവിൻ നൽകിയ ഗൂഢാലോചന സംബന്ധിച്ച പരാതിയിലും മൊഴിയെടുത്തു.
സിനിമയിൽ അവസരം വാഗ്ദാനം ചെയ്യ്തു ദുബായിൽ വെച്ച് കൂട്ടബലാത്സംഗം ചെയ്യ്തു എന്നായിരുന്നു യുവതിയുടെ പരാതി. ഈ കേസിൽ നിവിൻ പോളി ഉൾപ്പെടെ ആറ് പ്രതികൾ ഉണ്ടെന്നാണ് പറയുന്നത്. കോതമംഗലം സ്വദേശിനിയായ യുവതിയുടെ ആരോപണങ്ങളിൽ ഗൂഡാലോചനയുണ്ടെന്നും വിശദമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് നിവിൻ പോളിയും തിരിച്ചും പരാതി നൽകിയിട്ടുണ്ട്. ഇതിലും അന്വേഷണം നടക്കുകയാണ്.
കോതമംഗംലം സ്വദേശിയായ യുവതിയെ തൃശ്ശൂരുകാരിയായ ശ്രേയ ദുബായിലേക്ക് കൊണ്ടുപോയെന്നും അവിടെ ഹോട്ടലില്‍വച്ച് കൂട്ടബലാത്സംഗ ചെയ്തെന്നുമാണ് പരാതി. മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ ചിത്രീകരിച്ചെന്നും അത് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതിയുടെ മൊഴിയിലുണ്ട്.