പാലക്കാട് ശബരി ആശ്രമത്തിലെ ചടങ്ങിനിടെ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന്റെ ഷാളിന് തീ പിടിച്ചു, അവിടുള്ള നിലവിളക്കിൽ നിന്നുമാണ് തീ കത്തിയത്, സുരക്ഷ ഉദ്യോഗസ്ഥർ എത്തി തീ അണച്ചതിനാൽ വലിയ അപകടം ഉണ്ടായില്ല. ഗാന്ധിജിയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തുന്നതിനിടെയാണ് സമീപത്തിരുന്ന നിലവിളക്കില്‍നിന്നും ഷാളിലേക്ക് തീ പടരുകയായിരുന്നു. ഇന്നു രാവിലെ 10.30നായിരുന്നു സംഭവം.
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ മറ്റ് പരിക്കുകളൊന്നുമില്ല. പാലക്കാട് അകത്തേത്തറയിലുള്ള ശബരി ആശ്രമത്തിലെ ശതാബ്ദി ആഘോഷങ്ങളുടെ സമാപന ചടങ്ങിലേക്ക് ഗവർണർ എത്തിയപ്പോഴാണ് ഇങ്ങനൊരു സംഭവം ഉണ്ടായത്. ഷാളിൽ തീ പടർന്ന കാര്യം ഗവർണർ അറിയുന്നുണ്ടായിരുന്നില്ല എന്നത് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. വസ്ത്രത്തില്‍ തീപിടിക്കാതെ ഷാള്‍ പെട്ടന്ന് ഊരി മാറ്റയതോടെയാണ് ഗവര്‍ണര്‍ അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.



