ഇസ്രായേലിന് നേരെ ഇറാൻ നടത്തിയ മിസൈലാക്രമണത്തിന് പിന്നാലെ അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില ഉയർന്നു; ഇത് ഇന്ത്യയിലടക്കം  പ്രതിഫലനം ഉണ്ടാക്കും 

ഇസ്രായേലിന് പേടിപെടുത്താൻ ഇറാൻ നടത്തിയ ബാലിസ്റ്റിക്ക് മിസൈൽ ആക്രമണത്തിന് പിന്നാലെ അന്താരാഷ്ട വിപണിയിൽ എണ്ണ വില ഉയർന്നു, ഇറാന്റെ എണ്ണ സംഭരണ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ഇസ്രായേൽ പ്രത്യാക്രമണം നടത്തും എന്ന സൂചന കിട്ടിയതോടെയാണ് ഈ…

ഇസ്രായേലിന് പേടിപെടുത്താൻ ഇറാൻ നടത്തിയ ബാലിസ്റ്റിക്ക് മിസൈൽ ആക്രമണത്തിന് പിന്നാലെ അന്താരാഷ്ട വിപണിയിൽ എണ്ണ വില ഉയർന്നു, ഇറാന്റെ എണ്ണ സംഭരണ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ഇസ്രായേൽ പ്രത്യാക്രമണം നടത്തും എന്ന സൂചന കിട്ടിയതോടെയാണ് ഈ വില വർദ്ധനവ്. അപ്രതീക്ഷിതക്രമണം അന്താരാഷ്ട്ര വിപണിയെ സാരമായി ബാധിച്ചിട്ടുണ്ട്. ഇന്നലെ മാത്രം ക്രൂഡ് വില അഞ്ച് ശതമാനമാണ് കൂടിയത്.

ഈ പ്രതിഭാസം തുടരുകയാണെങ്കിൽ അത് ഇന്ത്യയിലടക്കം പ്രതിഫലനം ഉണ്ടാകും. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ ഉപയോഗിക്കുന്ന ബ്രെന്റ് ക്രൂഡിന്റെ വിലയിൽ വലിയ മാറ്റമാണുണ്ടായത്.യെമനിലെ ഹൂതി വിമതർക്കെതിരെ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളും തമ്മിൽ കൂടുതൽ സംഘർഷമുണ്ടാകുമെന്ന ഭയത്തിനിടയിലാണ് എണ്ണ വില ഉയർന്നത്.

ഓർഗനൈസേഷൻ ഓഫ് പെട്രോളിയം എക്‌സ്‌പോർട്ടിംഗ് രാജ്യങ്ങളുടെ പ്രധാന അംഗം ആണ് ഇറാൻ, ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ  ക്രൂഡ് ഓയിലിന്‍റെ വില വർധനവിനെ ആശ്രയിച്ചാണ് പ്രധാനമായും നില നിൽക്കുന്നത്. എണ്ണ ആവശ്യത്തിന്‍റെ 85 ശതമാനത്തിലധികവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. അത്തരമൊരു സാഹചര്യത്തിൽ, എണ്ണവില ഉയരുന്നാൽ വലിയ ആഘാതം ഇന്ത്യയിലും കാണാൻ കഴിയും. ഓഹരി വിപണിയിൽ കഴിഞ്ഞ ദിവസം വൻ തകർച്ചയാണ് നേരിട്ടത്.

Leave a Reply