യുദ്ധവ്യാപനമായി ലബനനിലെ 24 ഗ്രാമങ്ങൾ അടിയന്തരമായി ഒഴിയണമെന്ന് ഇസ്രായേൽ സൈന്യം മുന്നറിയിപ്പ് നൽകി . ജനങ്ങൾ പെട്ടന്ന് തന്നെ ഈ പ്രദേശത്ത് നിന്നും ഒഴിയണമെന്നാണ് ഇസ്രയേൽ സൈന്യം അറിയിച്ചത്. ഹിസ്ബുള്ള അതിർത്തിയിൽ കരയുദ്ധം ആരംഭച്ചതിനു ശേഷമാണ് ഇസ്രായേൽ ഇങ്ങനൊരു അറിയിപ്പ് ലബനനെ നൽകിയത്.
2006ലെ ഇസ്രയേല്‍-ഹിസ്ബുള്ള യുദ്ധത്തിനു ശേഷം യുഎന്‍ ബഫര്‍സോണായി പ്രഖ്യാപിച്ച മേഖലയാണിത്. കരയുദ്ധം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിര്‍ദേശം. എന്നാൽ ഇറാൻ മിസൈലാക്രമണത്തിന് ശേഷമാണ് പശ്ചിമേഷ്യയിലേക്ക് ഏറ്റവും പ്രഹരശേഷിയുള്ള യുദ്ധക്കപ്പല്‍ അമേരിക്ക അയച്ചു. പശ്ചിമേഷ്യയില്‍ തുറന്ന യുദ്ധത്തിലേക്ക് സംഘര്‍ഷം നീങ്ങുന്നുവെന്ന സൂചനകള്‍ക്കിടെയാണ് യുഎസിന്റെ നിര്‍ണായക നീക്കം.
യുഎസ് നേവിയുടെ കൈവശമുള്ള ഏറ്റവും വലിയ രണ്ടാമത്തെ യുദ്ധക്കപ്പലാണ് മിഡില്‍ ഈസ്റ്റിലേക്ക് എത്തുന്നത്. യുഎസ്എസ് എബ്രഹാം ലിങ്കണ് എന്ന വിമാനവാഹിനിയാണ് ഇസ്രയേലിനെതിരായ ഇറാന് ആക്രമണം പ്രതിരോധിക്കാന്‍ അയച്ചിരിക്കുന്നത്.



