ഓം പ്രകാശിനെതിരായ ലഹരിക്കേസിലെ റിമാൻഡ് റിപ്പോർട്ടിൽ മലയാള സിനിമ താരങ്ങളും, ഓ൦ പ്രകാശുമായി സന്ദർശനം നടത്തി സിനിമ താരങ്ങൾ ആയ പ്രിയഗാ മാർട്ടിനും, ശ്രീ നാഥ് ഭാസിയും, എന്നാൽ തനിക്ക് ഓ൦ പ്രകാശുമായി യാതൊരു ബന്ധവുമില്ല എന്നാണ് ഇപ്പോൾ നടി പ്രയാഗ മാർട്ടിൻ പറയുന്നത്. താൻ ലഹരി ഉപയോഗിക്കുന്ന ആളല്ല, യാതൊരു ലഹരിയും താൻ ഉപയോഗിച്ചിട്ടില്ല എന്നും നടി പറയുന്നു.
ഓംപ്രകാശിനെ കാണാനെത്തിയ സിനിമാതാരങ്ങളില്‍ രണ്ടുപേര്‍എത്തിയെന്ന് പൊലീസ് പറയുന്നു. ശ്രീനാഥ് ഭാസിയും, നടി പ്രയാഗ മാര്‍ട്ടിനുമാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.കഴിഞ്ഞ ദിവസം ഇവർ രണ്ടുപേരും ഉൾപ്പെടെ 20 ഓളം പേർ ഓം പ്രകാശിന്റെ റൂമിൽ ഉണ്ടായിരുന്നു എന്നാണ് പോലീസ് റിപ്പോർട്ടിൽ പറയുന്നത്. കഴിഞ്ഞ ദിവസം കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ വെച്ചായിരുന്നു ഓം പ്രകാശിനെയും ഒരു സുഹൃത്തിനെയും പോലീസ് പിടിച്ചത്.
മുറിയിൽ നിന്നും അളവിൽ കൂടുതൽ മദ്യവും, ലഹരിയും പോലീസ് കണ്ടെത്തിയിരുന്നു . ഈ കേസിൽ ഓംപ്രകാശിന് കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. ഹോട്ടലിൽ നടന്ന അലൻ വോക്കറുടെ സംഗീത പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഓംപ്രകാശും സുഹൃത്തും എന്നാണ് പൊലീസിന് ലഭിച്ചിട്ടുള്ള വിവരം.