ഹിസ്ബുള്ളയുടെ ലോജിസ്റ്റിക്കല്‍ ഹെഡ്ക്വാർട്ടേഴ്സ് തലവൻ സുഹൈല്‍ ഹുസൈൻ ഹുസൈനി കൊല്ലപ്പെട്ടു; അറിയിപ്പുമായി  ഇസ്രായേല്‍  സേന

ബെയ്‌റൂട്ടിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുള്ളയുടെ ലോജിസ്റ്റിക്കൽഹെഡ്ക്വാർട്ടേഴ്സ് തലവൻ സുഹൈല്‍ ഹുസൈൻ ഹുസൈനി കൊല്ലപ്പെട്ടു എന്നുള്ള അറിയിപ്പുമായി എത്തിയിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹിസ്ബുള്ളയുടെ സാമ്പത്തിക കാര്യങ്ങളും , മറ്റു പ്രവർത്തനങ്ങൾക്കു൦ മേൽനോട്ടം വഹിച്ചത് സുഹൈൽ…

ബെയ്‌റൂട്ടിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുള്ളയുടെ ലോജിസ്റ്റിക്കൽഹെഡ്ക്വാർട്ടേഴ്സ് തലവൻ സുഹൈല്‍ ഹുസൈൻ ഹുസൈനി കൊല്ലപ്പെട്ടു എന്നുള്ള അറിയിപ്പുമായി എത്തിയിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹിസ്ബുള്ളയുടെ സാമ്പത്തിക കാര്യങ്ങളും , മറ്റു പ്രവർത്തനങ്ങൾക്കു൦ മേൽനോട്ടം വഹിച്ചത് സുഹൈൽ ആയിരുന്നു. കൂടാതെ ഹിസ്ബുള്ളയുടെ ജിഹാദ് കൗൺസിലിലും ഒരു അംഗം ആയിരുന്നു സുഹൈൽ.

ഹിസ്ബുല്ലയുടെ യൂണിറ്റുകള്‍ക്കിടയില്‍ അത്യാധുനിക ആയുധങ്ങള്‍ വിതരണം ചെയ്യുക തുടങ്ങിയ ഉത്തരവാദിത്തങ്ങള്‍ ഹുസൈനിയ്ക്കായിരുന്നുവെന്നും ഇസ്രായേല്‍ പ്രതിരോധ സേന വ്യക്തമാക്കി. കൂടാതെ ഹിസ്ബുല്ലയുടെ യുദ്ധ തന്ത്രങ്ങള്‍, മറ്റ് പ്രത്യേക പ്രവർത്തനങ്ങള്‍ എന്നിവ ഉള്‍പ്പെടെ ഏറ്റവും സെൻസിറ്റീവായ പ്രോജക്റ്റുകളുടെ സാമ്പത്തിക കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചതും ഹുസൈനിയായിരുന്നു.

അതേസമയം 2023 ഒക്ടോബർ 7 ന് തെക്കൻ ഇസ്രായേലില്‍ ഹമാസ് നടത്തിയ ആക്രമണത്തോടെ ആരംഭിച്ച യുദ്ധം ഒരു വർഷം പിന്നിട്ടിരിക്കുകയാണ്. ഒന്നാം വാ‍ർഷിക ദിനത്തില്‍ തന്നെ ഹമാസ് ഇസ്രായേലിലേക്ക് നാല് റോക്കറ്റുകള്‍ തൊടുത്തുവിട്ടു,എന്നാൽ കാര്യമായ ആളപായം ഒന്നുമില്ല എന്ന് ഇസ്രായേൽ അറിയിച്ചു.ഇതിന് മറുപടിയായി ഇസ്രായേല്‍ സൈന്യം ഒറ്റ രാത്രി കൊണ്ട് ഹമാസ് വിക്ഷേപണ കേന്ദ്രങ്ങളും ഭൂഗർഭ അടിസ്ഥാന സൗകര്യങ്ങളും ലക്ഷ്യമിട്ട് പീരങ്കികളും വ്യോമാക്രമണങ്ങളും നടത്തിയിരുന്നു.

Leave a Reply