പൂരം കലക്കൽ സർക്കാരിനെതിരെ സഭയിൽ ഇന്ന് ആയുധമാക്കാൻ പ്രതിപക്ഷം; പ്രതിരോധിക്കാൻ സർക്കാർ ശ്രമം 

പൂരം കലക്കൽ സർക്കാരിനെതിരെ സഭയിൽ ഇന്ന് ആയുധമാക്കാൻ പ്രതിപക്ഷം.  പൂരം കലക്കൽ അടിയന്തര പ്രമേയത്തിനെ നോട്ടീസ് നൽകും.  പ്രതിരോധിക്കാൻ സർക്കാർ ശ്രമിക്കും , പ്രതിപക്ഷ പ്രശ്നം തന്നെ എ ഡി ജി പി അജിത്…

പൂരം കലക്കൽ സർക്കാരിനെതിരെ സഭയിൽ ഇന്ന് ആയുധമാക്കാൻ പ്രതിപക്ഷം.  പൂരം കലക്കൽ അടിയന്തര പ്രമേയത്തിനെ നോട്ടീസ് നൽകും.  പ്രതിരോധിക്കാൻ സർക്കാർ ശ്രമിക്കും , പ്രതിപക്ഷ പ്രശ്നം തന്നെ എ ഡി ജി പി അജിത് കുമാറിന് സർക്കാർ സംരക്ഷണം നൽകി എന്നതാണ്. കൂടാതെ പൂരം കലക്കലിൽ അന്വേഷണം നീണ്ടുപോകുന്നതും , സി പി  എം , ബി ജെ പി ഡീലും പ്രതിപക്ഷം ഉന്നയിക്കും .

അതേസമയം തൃശൂരിൽ കോൺഗ്രസ് വോട്ട് ചോര്ച്ച അടക്കം ഉയർത്തിയാകും ഭരണപക്ഷ പ്രതിരോധം. കഴിഞ്ഞ ദിവസം നടന്ന നിയമസഭ അടിയന്തര പ്രമേയ ചർച്ചയിൽ തൊണ്ട വേദന കാരണം മുഖ്യ മന്ത്രി പങ്കെടുത്തിരുന്നില്ല. അതുപോലെ ഇന്നും അദ്ദേഹം പങ്കെടുക്കുമോ എന്ന കാര്യത്തിൽ വ്യക്തത ഇല്ല.

പി വി അൻവര്‍ എംഎല്‍എയ്ക്ക് ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഇടയിൽ പുതിയ സീറ്റ് അനുവദിക്കുമെന്നാണ് സ്പീക്കർ എഎൻ ഷംസീര്‍ അറിയിച്ചു. നിയമസഭയിൽ പി വി അൻവറിൻറെ സീറ്റ് ഇനി പ്രത്യേക ബ്ലോക്കായി കണക്കാക്കുമെന്നും സ്പീക്കറുടെ ഓഫീസ് അറിയിച്ചു. അൻവറിന്‍റെ കത്ത് പരിഗണിച്ചാണ് സ്പീക്കറുടെ തീരുമാനം.

 

Leave a Reply