തൃശൂർ പൂരത്തിനിടയിൽ സുരേഷ് ഗോപിയുടെ ആംബുലൻസ് യാത്രയിൽ അന്വേഷണം ; മോട്ടോർ വാഹനവകുപ്പാണ് അന്വേഷണം നടത്തുന്നത് 

തൃശൂര്‍ പൂരം കലങ്ങിയതിന് പിന്നാലെ സുരേഷ് ഗോപി ആംബുലന്‍സില്‍ തിരുവമ്പാടി ദേവസ്വത്തിലേക്കെത്തിയത് ഏറെ വിവാദമായിരുന്ന വിഷയമായിരുന്നു, ഒരുപാട് വിവാദങ്ങൾ സൃഷ്ട്ടിച്ച സുരേഷ് ഗോപിയുടെ ആംബുലന്‍സ് യാത്രയില്‍ ഇപ്പോൾ അന്വേഷണം നടത്തുകയാണ് മോട്ടോര്‍ വാഹന വകുപ്പ്.…

തൃശൂര്‍ പൂരം കലങ്ങിയതിന് പിന്നാലെ സുരേഷ് ഗോപി ആംബുലന്‍സില്‍ തിരുവമ്പാടി ദേവസ്വത്തിലേക്കെത്തിയത് ഏറെ വിവാദമായിരുന്ന വിഷയമായിരുന്നു, ഒരുപാട് വിവാദങ്ങൾ സൃഷ്ട്ടിച്ച സുരേഷ് ഗോപിയുടെ ആംബുലന്‍സ് യാത്രയില്‍ ഇപ്പോൾ അന്വേഷണം നടത്തുകയാണ് മോട്ടോര്‍ വാഹന വകുപ്പ്. തൃശൂര്‍ റീജിണല്‍ ട്രാന്‍സ്‌പോര്‍ട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍ക്കാണ് ഈ അന്വേഷണ ചുമതല.

ഹൈക്കോടതി അഭിഭാഷകനായ കെ സന്തോഷ് കുമാര്‍ സുരേഷ് ഗോപിയുടെ ആംബുലന്‍സ് യാത്ര ചട്ട വിരുദ്ധമാണെന്ന് കാണിച്ച് ഗതാഗത വകുപ്പിനും മുഖ്യമന്ത്രിക്കും കഴിഞ്ഞ മാസം പരാതി നല്‍കിയിരുന്നു. ചികിത്സാ ആവശ്യങ്ങള്‍ക്കായുള്ള ആംബുലന്‍സ് മറ്റൊരു വാഹനമായി ഉപയോഗിച്ചതിനാണ്ഇങ്ങനൊരു പരാതി നല്‍കിയത്. ഈ പരാതിയിന്‍മേലാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ ഉത്തരവ്.

സുരേഷ് ഗോപിയുടെ ഈ ആംബുലൻസ് യാത്രയുടെ അന്വേഷണ റിപ്പോർട്ട് വേഗത്തിലാക്കാനാണ് കമ്മീഷണർ ഉത്തരവ് നൽകുന്നത്. അതേസമയം എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയായിരുന്ന വിഎസ് സുനില്‍ കുമാര്‍ ഉള്‍പ്പടെമറ്റു ചില നേതാക്കളും  ഇതുമായി ബന്ധപ്പെട്ട് ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.

Leave a Reply