എ ഡി എം നവീൻ ബാബുവിന്റെ മരണത്തിൽ കണ്ണൂർ ജില്ല പഞ്ചായത്ത് അധ്യക്ഷ പി പി ദിവ്യക്കെതിരെ നവീന്റെ സഹോദരൻ പ്രവീൺ ബാബു പോലീസിൽ പരാതി നൽകി. നവീൻ ബാബുവിന് ദിവ്യ ഭീഷിണിപെടുത്തിയിരുന്നു അതുകൊണ്ടു ജില്ലാ പഞ്ചായത്ത് അധ്യക്ഷക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റ൦ ചുമത്തണമെന്നും പ്രവീൺ ബാബു നൽകിയ പരാതിയിൽ പറയുന്നു.
എഡിഎമ്മിൻ്റെ മരണത്തിൽ ദിവ്യയുടെയും പെട്രോൾ പമ്പിന് അപേക്ഷ നൽകിയ പ്രശാന്തിന്റെയും പങ്ക് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ സഹോദരൻറെ മരണത്തിലെ ദുരൂഹത നീങ്ങണമെന്നും എ ഡി എംന്റെ സഹോദരൻ മാധ്യമങ്ങളോട് പറഞ്ഞു. പ്രവീൺ ബാബു ഒരു അഭിഭാഷകനായതിനാൽ ദിവ്യക്കെതിരെ കേസെടുക്കാനുള്ള തെളിവുകൾ ഉണ്ടെന്നും പറയുന്നുണ്ട്.
പരിയാരം മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം നവീൻ ബാബുവിന്റെ മൃതദേഹം ഇന്നലെ രാത്രി 12:30യോടെ ബന്ധുക്കൾക്ക് വിട്ടുനൽകി. ഇത് ഇന്ന് ഉച്ചയ്ക്ക് ശേഷമേ നാട്ടിലെത്തിക്കാനാവൂ. അതിനാൽ മോർച്ചറിയിൽ മൃതദേഹം സൂക്ഷിച്ച ശേഷം നാളെ പത്തനംതിട്ട കളക്ട്രേറ്റിൽ പൊതുദർശനത്തിന് വെച്ച ശേഷം ഉച്ചയോടെ വീട്ടുവളപ്പിൽ സംസ്കരിക്കാനാണ് തീരുമാനം.
എ ഡി എം ന്റെ മരണത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് കണ്ണൂർ നഗരസഭ പരിധിയിൽ ബിജെപി ഹർത്താൽ ആചരിക്കുന്നത്.അതുപോലെ മലയാലപ്പുഴയിൽ കോൺഗ്രസും ,ബിജെപിയും ആഹ്വാനം ചെയ്ത ഹർത്താലും തുടങ്ങി. വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. കൂടുതൽ പൊലീസിനെ ദിവ്യയുടെ വീടിനു സമീപം നിയോഗിച്ചിട്ടുണ്ട്. ഈ വിഷയത്തിൽ ഇതുവരെ പരസ്യ പ്രതികരണത്തിന് ദിവ്യ തയ്യാറായിട്ടില്ല.



