പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ മത്സരാർത്ഥിയായി രാഹുൽ മാങ്കൂട്ടത്തിലിനെ പ്രഖ്യാപിച്ചതിൽ വിയോജിപ്പ് പ്രകടിപ്പിച്ചു ഡോ .പി . സരിൻ. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉൾപ്പെടെ അവഗണിച്ചു എന്നാണ് സരിൻ പറയുന്നത്. രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ പാലക്കാട് കോൺഗ്രസിലെ ഒരു വിഭാഗം തന്നെ രംഗത്തെത്തിയിരുന്നു, പാർട്ടി പോലും അവഗണിച്ചു എന്നാണ് സരിൻ പറയുന്നത്.
അതേസമയം രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചാൽ സരിൻ എന്നൊരു കോൺഗ്രസ് പ്രവർത്തകൻ ഈ നാട്ടിലുണ്ടെന്ന് ജനങ്ങളെ അറിയിക്കുമെന്ന് ഡോ. പി സരിൻ മുൻപ് പറഞ്ഞിരുന്നു. ഷാഫി പറമ്പിലിന്റെ രാഷ്ട്രീയ സമ്മർദമാണ് പത്തനംതിട്ടയിൽ നിന്ന് രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട് മത്സരിപ്പിക്കാൻ തീരുമാനിച്ചത്.രാഹുലിന് മണ്ഡലത്തിലെ സാഹചര്യങ്ങളെക്കുറിച്ച് ധാരണ ഉണ്ടാകില്ലെന്ന് വിമർശിച്ച് കോൺഗ്രസിലെ ഒരു വിഭാഗം രംഗത്തെത്തിയിരുന്നു.
രാഹുൽ മാങ്കൂട്ടത്തിൽ, ഡോ. പി സരിൻ, വിടി, ബൽറാം എന്നീ പേരുകളായിരുന്നു പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ നേതൃത്വം പരിഗണിച്ചിരുന്നത്. അതുകൊണ്ട് ഡോ. പി സരിനോ ,വിടി ബൽറാമോ സ്ഥാനാർഥി ആകുന്നതിൽ തങ്ങൾക്ക് വിയോജിപ്പില്ലെന്ന് ഒരു വിഭാഗം വ്യക്തമാക്കിയിരുന്നു.



