ഇന്ത്യയില്‍ ജോലി ചെയ്യുന്നതിനുള്ള മികച്ച സ്ഥാപനങ്ങളില്‍ ഇടം നേടി കേരളത്തിലെ രണ്ടു കമ്പനികളായ കല്യാണ്‍ ജൂവലേഴ്സും ,ബാങ്കിങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മുത്തൂറ്റ് ക്യാപ്പിറ്റല്‍ സര്‍വീസ് ലിമിറ്റഡുമാണ് , ഇന്ത്യയില്‍ ജോലി ചെയ്യാനുള്ള മികച്ച സ്ഥലം തിരഞ്ഞെടുത്ത പട്ടികയില്‍ മുത്തൂറ്റ് ക്യാപ്പിറ്റല്‍ സര്‍വീസ് 12-ാം സ്ഥാനത്തും കല്യാണ്‍ ജൂവലേഴ്സ് 16-ാം സ്ഥാനത്തുമാണ് ഇടം നേടിയിരിക്കുന്നത്.
കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുത്തൂറ്റിന് ഇന്ത്യയില്‍ എല്ലായിടത്തുമായി 1876 ജീവനക്കാരാണുള്ളത്. ഒരു ഫിനാന്‍ഷ്യല്‍ കമ്പനി എന്ന നിലയില്‍ ജീവനക്കാര്‍ക്ക് അഭിവൃദ്ധി പ്രാപിക്കാനും, വളരാനുമുള്ള പരമാവധി അവസരം മുത്തൂറ്റ് നല്‍കുന്നുണ്ട്.
അതുപോലെ ഇന്ത്യയില്‍ ജോലി ചെയ്യുന്നതിനുള്ള മികച്ച സ്ഥാപനങ്ങളില്‍ പതിനാറാം സ്ഥാനത്താണ് കല്യാണ്‍ ജൂവലേഴ്സ്. തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജൂവലേഴ്‌സിന് ഇന്ത്യയിലും വിദേശത്തുമായി 290 ഷോറൂമുകളാണ് ഉള്ളത്. ഇതില്‍ എല്ലായിടത്തുമായി 9613 ജീവനക്കാരാണുള്ളത്.ബിസിനസില്‍ വിജയത്തിന്റെ പടികള്‍ നടന്നു കയറിയ ടി.എസ് കല്യാണരാമനാണ് കല്യാണ്‍ ഗ്രൂപ്പിനെ വന്‍കിട ബിസിനസ് സ്ഥാപനമാക്കി മാറ്റുന്നത്.



