തന്റെ ശബ്‍ദം ഉയരുന്നതിലൂടെ പാർട്ടിക്ക് ഗുണമേ ഉണ്ടായിട്ടുള്ളൂ; ഒരു ദോഷവും ആർക്കും ഉണ്ടായിട്ടില്ല, വിമർശനങ്ങൾക്ക് മറുപടി നൽകി ജി സുധാകരൻ

സിപിഐഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തിനിടെയുണ്ടായ വിമർശനങ്ങളിൽ മറുപടി നൽകി കമ്മ്യുണിസ്റ്റ് നേതാവ് ജി സുധാകരൻ. പൊതുവേദിയിൽ താൻ ഒരിക്കലും ക്ലാസ് എടുക്കുന്ന പോലെയല്ല പ്രസംഗിക്കാറുള്ളത് മാർക്സിസ്റ്റ് ആശയങ്ങൾ കൂടി അവതരിപ്പിക്കാറുണ്ട്. താൻ വായിൽ തോന്നിയത്…

സിപിഐഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തിനിടെയുണ്ടായ വിമർശനങ്ങളിൽ മറുപടി നൽകി കമ്മ്യുണിസ്റ്റ് നേതാവ് ജി സുധാകരൻ. പൊതുവേദിയിൽ താൻ ഒരിക്കലും ക്ലാസ് എടുക്കുന്ന പോലെയല്ല പ്രസംഗിക്കാറുള്ളത് മാർക്സിസ്റ്റ് ആശയങ്ങൾ കൂടി അവതരിപ്പിക്കാറുണ്ട്. താൻ വായിൽ തോന്നിയത് സംസാരിക്കുന്നു എന്നാണ് വിമർശനം. വായനാശീലവും ചിന്താശേഷിയും കൊണ്ടാണ് താൻ സംസാരിക്കുന്നത്. സ്ഥാനമാനങ്ങളിൽ വ്യത്യാസമുണ്ടാകും. തന്നെ അപമാനിക്കാൻ വേണ്ടി പറഞ്ഞതാവില്ല തനിക്കെതിരായി വിമർശനം ആരോ പത്രക്കാർക്ക് പറഞ്ഞുകൊടുത്തതാണ്, അല്ലാതെ പാർട്ടി സമ്മേളനത്തിൽ അങ്ങനെ ചർച്ച ഉണ്ടായി കാണില്ല ജി സുധാകരൻ പറഞ്ഞു. സ്ഥാനമാനങ്ങളിൽ മാറ്റം ഉണ്ടായാലും ഒരിക്കലും ഒരു പൊതുപ്രവർത്തകന് വിശ്രമമില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്വാഭിപ്രായങ്ങൾ പരസ്യമായി പറയണമെന്നാണ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ അവസാനഭാഗത്തിൽ മാർക്സ് എഴുതിവെച്ചുട്ടുള്ളത്. താൻ ആരെയും കുറ്റപ്പെടുത്തുന്നില്ല കാരണം ഇതൊക്കെ വായിക്കാത്തവർ പറഞ്ഞു പഠിപ്പിക്കുന്നതാണ്. തന്റെ ശബ്ദം ഉയരുന്നതിലൂടെ പാർട്ടിക്ക് ഗുണമേ ഉണ്ടായിട്ടുള്ളൂ,ഒരു ദോഷവും ആർക്കും ഇതുവരെ ഉണ്ടായിട്ടില്ല. കിട്ടുന്ന വേദികളിൽ പാർട്ടിയുടെ ആശയങ്ങൾ താൻ പറയും. പത്തനംതിട്ടയിൽ നിന്നെറിഞ്ഞ കല്ല് ഇങ്ങോട് വരില്ല എറിഞ്ഞ കല്ല് അവിടെ തന്നെ കിടക്കുന്നുണ്ട് ജി സുധാകരൻ പറഞ്ഞു. പാർട്ടി ക്ലാസുകളിൽ നിന്നും വായനയിൽ നിന്നും ലഭിച്ച അറിവു കൊണ്ടാണ് താൻ സംസാരിക്കാറ്. മിണ്ടാതിരിക്കണമെന്ന് പറയാൻ ഇത് തമ്പുരാക്കന്മാരുടെ കാലമല്ല എന്നും അദ്ദേഹം പറയുന്നു.

1480 പൊതുപരിപാടികളിലാണ് താൻ പങ്കെടുത്തിട്ടുള്ളത് ഇതിനുപുറമെ ജില്ലയ്ക്ക് പുറത്ത് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ 17 പരിപാടികളിലും പങ്കെടുത്തിട്ടുണ്ട്. പരിപാടികൾക്ക് പോകുന്ന ഒരു സ്ഥലത്ത് നിന്നും താൻ പണം വാങ്ങിക്കാറില്ല. കൈയിൽ നിന്ന് പണം മുടക്കിയാണ് പല പരിപാടികൾക്കും പോയിട്ടുള്ളത്. ചിലർ കാറിന് പെട്രോൾ അടിക്കാനുള്ള പണം നൽകും അത് വാങ്ങിക്കാറുണ്ട്, അതല്ലാതെ ആരോടും പണം ചോദിച്ചു വാങ്ങിക്കാറില്ല. ഭാര്യയുടെയും തന്റെയും പെൻഷൻ പണം കൊണ്ടാണ് ജീവിക്കുന്നത് അതല്ലാതെ ആരുടേയും പണം സ്വീകരിക്കാറില്ല എന്നും അദ്ദേഹം പറഞ്ഞു.

Leave a Reply