എല്ലാവരും വധശിക്ഷ ഒഴിവാക്കാൻ സഹായിക്കണം; സഹായം അഭ്യർത്ഥിച്ചു നിമിഷ പ്രിയയുടെ അമ്മ

യെമന്‍ പൗരൻ കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷക്ക് യെമൻ പ്രസിഡന്‍റ് അനുമതി നല്‍കിയതിന് പിന്നാലെ ഇപ്പോൾ നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി സഹായം അഭ്യർത്ഥിച്ചെത്തിയിരിക്കുകയാണ്. ഇനി…

യെമന്‍ പൗരൻ കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷക്ക് യെമൻ പ്രസിഡന്‍റ് അനുമതി നല്‍കിയതിന് പിന്നാലെ ഇപ്പോൾ നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി സഹായം അഭ്യർത്ഥിച്ചെത്തിയിരിക്കുകയാണ്. ഇനി വളരെ കുറച്ച് ദിവസങ്ങൾ കൂടി മാത്രമേ ഉള്ളൂ. എല്ലാവരും വധശിക്ഷ ഒഴിവാക്കാൻ സഹായിക്കണം. സഹായം അഭ്യര്‍ത്ഥിച്ച് നിമിഷ പ്രിയയുടെ അമ്മ . കൂടാതെ ഇത് തൻറെ അവസാനത്തെ അപേക്ഷ എന്നും , ഇതുവരെ സഹായിച്ച എല്ലാവർക്കും നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി നന്ദി പറഞ്ഞു.

അതേസമയം നിമിഷപ്രിയയുടെ മോചനത്തിനുള്ള സാധ്യത അടഞ്ഞിട്ടില്ലെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു. കൂടാതെ കഴിഞ്ഞ ദിവസം ശിക്ഷ ശരിവച്ചത് സാങ്കേതിക നടപടി മാത്രമാണെന്നും വ്യക്തമാക്കി. കൊല്ലപ്പെട്ട തലാലിൻറെ കുടുംബമാണ് അന്തിമ തീരുമാനം എടുക്കേണ്ടത് ഒത്തുതീർപ്പിനുള്ള ചർച്ചകൾ തുടരുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

Leave a Reply