മകരവിളക്ക് ഉത്സവത്തോട് അനുബന്ധിച്ച് തിരക്ക് വർധിച്ചു വരുന്ന സാഹചര്യത്തിലാണ് തീരുമാനം .വിർച്വൽ സ്പോട് ബുക്കിംഗ് പരിമിതപ്പെടുത്താനാണ് നീക്കങ്ങൾ . തിരക്ക് നിയന്ത്രിക്കാൻ വെള്ളിയാഴ്ച മുതൽ പ്രത്യേക ക്രമീകരണം ഏർപ്പെടുത്തും. നിയന്ത്രണം 13,14 തീയതികളിലാണ് ഏർപ്പെടുത്തുക.
മണ്ഡലകാലം മുതൽ ശബരിമല തീർത്ഥാടകർക്ക് വേണ്ടി തുടങ്ങിയ സുരക്ഷാ ക്രമീകരണങ്ങളും സജ്ജീകരണങ്ങളും തുടരാനാണ് ദേവസ്വം ബോർഡിൻറെ തീരുമാനം .മകരവിളക്ക് ഉത്സവത്തിൻറെ അവസാന ദിവസം വരെ സജ്ജീകരണങ്ങൾ ഒരുക്കാനാണ് സംഘാടകർ ഒരുങ്ങുന്നത് .ഏറ്റവും കൂടുതൽ തീർത്ഥാടകർ എത്തിയത് കഴിഞ്ഞ ദിവസമാണ് .ഒരു ലക്ഷത്തിലധികം പേരാണ് കഴിഞ്ഞ ദിവസം മാത്രം ദർശനം നടത്തി മടങ്ങിയത് .
നിലവിൽ സ്പോട് ബുക്കിംഗ് അനുമതിയുള്ളതിൽ നിന്നും മകരവിളക്ക് അനുബന്ധിച്ച് കുറച്ചു പേർക്കും മാത്രം സ്പോട്ട് ബുക്കിംഗ് സൗകര്യം ക്രമീകരിക്കും. മകരവിളക്ക് ദിവസങ്ങളിലെ തിരക്ക് പരിഗണിച്ചാണ് തീരുമാനം. വെള്ളിയാഴ്ച മുതൽ തിരക്ക് നിയന്ത്രിക്കാനും പ്രത്യേക ക്രമീകരണം. 15ന് വെർച്വൽ ക്യൂവിൽ 70,000 പേരാണ് ബുക്ക് ചെയ്തിരിക്കുന്നത്. ഇവർ രാവിലെ 6 മണിക്ക് അന്നേ ദിവസം പമ്പയിൽ എത്തിയാൽ മതിയെന്ന് നിർദേശിച്ചിട്ടുണ്ട്.



