സിബിഐ സംഘം തങ്ങൾ പറയാത്ത കാര്യങ്ങൾ കുറ്റപത്രത്തിൽ എഴുതിച്ചേർത്തിരിക്കാം, വാളയാർ പീഡനക്കേസിൽ സിബിഐക്കെതിരെ പെൺകുട്ടികളുടെ അമ്മ

വാളയാർ പീഡന കേസിലെ പെൺകുട്ടികളുടെ അമ്മ സിബിഐക്കെതിരെ രംഗത്ത്. സിബിഐ സംഘം തങ്ങൾ പറയാത്ത കാര്യങ്ങളും കേസിന്റെ കുറ്റപത്രത്തിൽ എഴുതിചേർത്തിരിക്കാമെന്ന് പെൺകുട്ടികളുടെ അമ്മ പറയുന്നു. അതുകൊണ്ടായിരിക്കും കോടതി തങ്ങൾക്കെതിരെ കേസെടുത്തത്. ഒരിക്കലും അന്വേഷണ സംഘത്തോട്…

വാളയാർ പീഡന കേസിലെ പെൺകുട്ടികളുടെ അമ്മ സിബിഐക്കെതിരെ രംഗത്ത്. സിബിഐ സംഘം തങ്ങൾ പറയാത്ത കാര്യങ്ങളും കേസിന്റെ കുറ്റപത്രത്തിൽ എഴുതിചേർത്തിരിക്കാമെന്ന് പെൺകുട്ടികളുടെ അമ്മ പറയുന്നു. അതുകൊണ്ടായിരിക്കും കോടതി തങ്ങൾക്കെതിരെ കേസെടുത്തത്. ഒരിക്കലും അന്വേഷണ സംഘത്തോട് കുട്ടികൾ പീഡിപ്പിക്കപ്പെടുന്ന വിവരം മറച്ചുവെച്ചുവെന്നു പറഞ്ഞിട്ടില്ലെന്നും പെൺകുട്ടികളുടെ ‘അമ്മ പറയുന്നു. ഈ കേസിലെ പ്രതികൾക്ക് വേണ്ടി സിബിഐ സംഘം തങ്ങളെക്കൂടി പ്രതിചേർക്കുകയായിരുന്നു. സിബിഐ കുറ്റപത്രത്തിനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും പെൺകുട്ടികളുടെ അമ്മ പറഞ്ഞു.

ആറ് കേസുകളിലാണ് കുറ്റപത്രം സമർപ്പിച്ചത്.

അതേസമയം പെൺകുട്ടികളുടെ  കുടുംബം പറയുന്നത്, പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലാണ് മക്കൾ പീഡിപ്പിക്കപ്പെട്ടത് അറിഞ്ഞതെന്നും ബന്ധുവായ പ്രതി മകളോട് മോശമായി പെരുമാറിയത് ശ്രദ്ധയിപ്പെട്ടപ്പോൾ വീട്ടിൽ കയറി തല്ലിയെന്നും പറയുന്നു. പക്ഷെ അന്ന് ഇതിന്റെ നിയമവശങ്ങൾ അറിയാഞ്ഞതുകൊണ്ടാണ് പരാതി നൽകാതിരുന്നത് എന്നാണ് വാദം. അതേസമയം സിബിഐ കുറ്റപത്രം യഥാർത്ഥ പ്രതികളെ സംരക്ഷിക്കുന്നതിനും ,നീതിക്കു വേണ്ടി സമരം ചെയ്യുന്ന മാതാപിതാക്കളെ പീഡിപ്പിക്കുന്നതിനുമാണെന്ന് വാളയാർ നീതിസമരസമിതി ആരോപിച്ചിരുന്നത്.

തിരുവനന്തപുരം സിബിഐ യൂണിറ്റാണ് കൊച്ചി സിബിഐ മൂന്നാം കോടതിയിൽ പെൺകുട്ടികളുടെ അച്ഛനേയും അമ്മയേയും പ്രതി ചേർത്ത് കുറ്റപത്രം സമർപ്പിച്ചത്. ആറ് കേസുകളിലാണ് ഈ കുറ്റപത്രം സമർപ്പിച്ചത്. പ്രേരണ കുറ്റം ചുമത്തിയ കുറ്റപത്രത്തിൽ കുട്ടികളുടെ അച്ഛനും അമ്മയും പ്രതികളായിരുന്നു.എന്നാൽ സിബിഐയുടെ ഈ കുറ്റപത്രത്തിനെതിരെയാണ് പെൺകുട്ടികളുടെ ‘അമ്മ രംഗത്ത് എത്തിയിരിക്കുന്നത്.

Leave a Reply