കേരളത്തിൽ കോവിഡ് കാലത്ത് നടന്നത് തീവെട്ടിക്കൊള്ള എന്നിട്ടും ടീച്ചറമ്മയെ മഹത്വവൽക്കരിക്കാൻ പി ആർ പ്രചരണം പിപിഇ കിറ്റ് അഴിമതി ആരോപണത്തിൽ പ്രതികരിക്കുകയായിരുന്നു ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സര്ക്കാര് കേവിഡ് കലത്ത നടത്തിയത് ധൂർത്ത് ആയിരുന്നെന്നും “ടീച്ചറമ്മയെ” മഹത്വവൽക്കരിക്കാൻ പി ആർ പ്രചരണം നടത്തി എന്നും കെ സുരേന്ദ്രൻ അഭിപ്രയപ്പെട്ടു.
സിഎൻഎജി റിപ്പോർട്ട് പുറത്തുവിട്ടതിനേക്കാൾ ഭീകരമായ കൊള്ള കോവിഡ് കാലത്ത് പിണറായി സർക്കാർ നടത്തിയിട്ടുണ്ട്. കോവിഡ് കാലത്ത് മരുന്നുകളും മെഡിക്കൽ ഉപകരണങ്ങൾ വാങ്ങിയതിലും, കോവിഡ് രോഗികളെ ക്വാറിന്റൈൻ ചെയ്യാൻ താത്കാലിക ആശുപത്രികൾ സജ്ജീകരിക്കുന്നത് തുടങ്ങി പല വിഷയങ്ങളിലും ആ കാലത്ത് യാതൊരു നിയന്ത്രണവും മാനദണ്ഡവുമിലായിരുന്നു. സർക്കാരിന്റെ അഴിമതിക്കെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
പിപിഇ കിറ്റ് അഴിമതിയിൽ ന്യായീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ
പിപിഇ കിറ്റ് അഴിമതിയിൽ ന്യായീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കാലതാമസം വരുത്തി ആളുകളെ മരണത്തിലേക്ക് തള്ളിവിടാതിരിക്കാൻ അടിയന്തിര സാഹചര്യത്തിലുള്ള രക്ഷാ ഉപകരണങ്ങൾ അടിയന്തിരമായി വാങ്ങേണ്ടതുണ്ടായിരുന്നു. പിപിഇ കിറ്റ് അടക്കം കിട്ടാത്ത അവസ്ഥ ഉണ്ടായെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കൊവിഡ് കാലത്ത് ജീവൻ രക്ഷാ ഉപകരണങ്ങൾക്ക് പലതിനും പല വിലയായിരുന്നു. ആ സാഹചര്യത്തിൽ പലതും നമ്മൾ നിർബന്ധിതരായി. കണക്കുകൾ കൂട്ടി വച്ച് വിലയിരുത്തിയാൽ കോവിഡ് കാലത്തെ കണക്കും ഇന്നത്തെ നിരക്കും ശരിയാകില്ല. സിഎജി അവ്യക്തത സൃഷ്ടിക്കുകയാണ് ചെയ്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സിഎജി റിപ്പോർട്ട് അന്തിമമല്ലെന്നും പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.