ബംഗ്ലദേശിൻറെ വയറ്റത്തടിച്ച് ട്രംപ്, എല്ലാ സഹായപദ്ധതികളും നിര്‍‍ത്തലാക്കാന്‍ ഉത്തരവ്‌

ബംഗ്ലദേശിന് നൽകിയ എല്ലാ സഹായപദ്ധതികളും നിര്‍‍ത്തലാക്കാന്‍ ഉത്തരവിട്ട് ഡൊണാൾഡ് ട്രംപ്. വിവിധരാജ്യങ്ങള്‍ക്കുള്ള സഹായധനം താല്‍ക്കാലികമായി മരവിപ്പിച്ചതിന് പിന്നാലെയാണ് ബംഗ്ലദേശിനെതിരായ നടപടി. കോണ്‍ട്രാക്റ്റുകള്‍, ഗ്രാന്‍ഡുകള്‍, സഹകരണ കരാറുകള്‍ എന്നിവയെല്ലാം നിര്‍ത്താന്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഏജന്‍സി ഫോര്‍…

ബംഗ്ലദേശിന് നൽകിയ എല്ലാ സഹായപദ്ധതികളും നിര്‍‍ത്തലാക്കാന്‍ ഉത്തരവിട്ട് ഡൊണാൾഡ് ട്രംപ്. വിവിധരാജ്യങ്ങള്‍ക്കുള്ള സഹായധനം താല്‍ക്കാലികമായി മരവിപ്പിച്ചതിന് പിന്നാലെയാണ് ബംഗ്ലദേശിനെതിരായ നടപടി. കോണ്‍ട്രാക്റ്റുകള്‍, ഗ്രാന്‍ഡുകള്‍, സഹകരണ കരാറുകള്‍ എന്നിവയെല്ലാം നിര്‍ത്താന്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റ് (USAID) അതിന്റെ പങ്കാളികള്‍ക്ക് നിര്‍ദേശം നൽകിയിരിക്കുന്നത്.

യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റ്, ബംഗ്ലാദേശ് കരാറുകള്‍ക്ക് കീഴില്‍ നല്‍കുന്ന സബ്സിഡികള്‍, സഹകരണ കരാറുകള്‍ അല്ലെങ്കില്‍ മറ്റ് സഹായങ്ങള്‍ എന്നിവ ഉടനടി നിര്‍ത്താനോ താത്ക്കാലികമായി നിര്‍ത്താനോ എല്ലാ യു.എസ്.എ.ഐ.ഡി പങ്കാളികളോടും ഉത്തരവിടുന്നതായി ട്രംപിന്റെ സമീപകാല ഉത്തരവിൽ പുറപ്പെടുവിച്ച കത്തിൽ പറയുന്നു.

ട്രംപിന്റെ ഈ നടപടി മുഹമ്മദ് യൂനസിന്‍റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാരിന് കടുത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. ആരോഗ്യം, ഭക്ഷ്യസുരക്ഷ, അടിസ്ഥാന വിദ്യാഭ്യാസം, പാരിസ്ഥിതിക പദ്ധതികള്‍ തുടങ്ങിയവയ്ക്കാണ് യുഎസ് സഹായം നൽകിവരുന്നത്. ഷെയ്ഖ് ഹസീനയുടെ സ്ഥാനചലനത്തിന് പിന്നാലെ മുഹമ്മദ് യൂനിസ് സര്‍ക്കാര്‍ അധികാരമേറ്റതോടെ ഹിന്ദുക്കളടക്കം ന്യൂനപക്ഷങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടാകുന്നുവെന്ന് ട്രംപ് ആരോപിച്ചിരുന്നു.

ബംഗ്ലാദേശ് ഇപ്പോൾ തന്നെ വലിയ സാമ്പത്തിക ബുന്ധിമുട്ട് നേരിടുന്ന സാഹചര്യത്തിൽ ട്രംപിന്റെ ഈ തീരുമാനം കൂടുതൽ വെല്ലുവിളികൾ നേരിടേണ്ടി വെരും.

ട്രംപിന്റെ പണിയിൽ പട്ടിണിയിലായി ബംഗ്ലാദേശ് ഇന്ത്യയുടെ സഹായം ഉണ്ടാകുമോ

Leave a Reply