വിവാധങ്ങൾക്കൊടുവിൽ ക്ലൈമാക്‌സ്; ബിജെപി പാലക്കാട് ഈസ്റ്റ് ജില്ലാ പ്രസിഡന്റായി പ്രശാന്ത് ശിവന്‍

വിവാദങ്ങള്‍ക്കിടെ പാലക്കാട് ബിജെപിയില്‍ പുതിയ ജില്ലാ അധ്യക്ഷനായി പ്രശാന്ത് ശിവന്‍ ചുതമലയേറ്റു. നഗരസഭയിലെ വിമതവിഭാഗം കൗണ്‍സിലേഴ്‌സ് പരിപാടിയില്‍ നിന്ന് വിട്ടുനിന്നു. പ്രശാന്ത് ചുമതലയേറ്റാലുടന്‍ ഇവര്‍ നഗരസഭാ കൗണ്‍സിലര്‍ സ്ഥാനം രാജിവയ്ക്കുമെന്നായിരുന്നു സൂചന. അതേസമയം പ്രശാന്ത്…

വിവാദങ്ങള്‍ക്കിടെ പാലക്കാട് ബിജെപിയില്‍ പുതിയ ജില്ലാ അധ്യക്ഷനായി പ്രശാന്ത് ശിവന്‍ ചുതമലയേറ്റു. നഗരസഭയിലെ വിമതവിഭാഗം കൗണ്‍സിലേഴ്‌സ് പരിപാടിയില്‍ നിന്ന് വിട്ടുനിന്നു. പ്രശാന്ത് ചുമതലയേറ്റാലുടന്‍ ഇവര്‍ നഗരസഭാ കൗണ്‍സിലര്‍ സ്ഥാനം രാജിവയ്ക്കുമെന്നായിരുന്നു സൂചന. അതേസമയം പ്രശാന്ത് പ്രസിഡന്റാകുന്നതുമായി ബന്ധപ്പെട്ട് പാലക്കാട് ബിജെപിയിലുണ്ടായ അസ്വാരസ്യങ്ങള്‍ ആര്‍എസ്എസ് നേതൃത്വത്തിന്റെ അനുനയനീക്കത്തിനൊടുവില്‍ സമവായത്തിൽ എത്തുകയായിരുന്നു.

269 മണ്ഡലം പ്രസിഡന്റുമാരെ തെരഞ്ഞെടുക്കുമ്പോൾ 34 വനിതാ നേതാക്കളെയാണ് ബിജെപി പരിഗണിച്ചത്. വനിതകൾ, മതന്യൂനപക്ഷങ്ങൾ, പിന്നാക്കക്കാർ, അധസ്ഥിത വിഭാഗങ്ങൾ, പട്ടിക ജാതിയിലുള്ളവർ, യുവാക്കൾ എന്നിവർക്ക് കൂടുതൽ പ്രാതിനിധ്യം നൽകിയാണ് ഇത്തവണ മണ്ഡലം പ്രസിഡന്റുമാരെയും ജില്ലാ പ്രസിഡന്റുമാരെയും തെരഞ്ഞെടുത്തതെന്ന് സുരേന്ദ്രൻ വ്യക്തമാക്കി.

പാലക്കാട് സൗത്ത് ജില്ലാ അദ്ധ്യക്ഷനായി ചുമതലയേറ്റ് പ്രശാന്ത് ശിവൻ

ഭാരതീയ ജനതാ പാർട്ടി ഒറ്റക്കെട്ടാണ്. ഒരേ മനസോട് കൂടി ഒറ്റ ആദർശനത്തിന് വേണ്ടി പ്രവർത്തിക്കുന്നവരാണ് ഞങ്ങൾ. സാധാരണക്കാരന്റെ ഹൃദയത്തിലാണ് ബിജെപിയുള്ളത്. അങ്ങനെയുള്ള സാധാരണക്കാരുടെ പിന്തുണയോടു കൂടിയാണ് ഈ പാർട്ടി കേരളത്തിൽ‌ ഉടനീളം മുന്നോട്ട് പോകുന്നത്. മറ്റ് പാർട്ടിയിൽ സ്ഥാനത്തിനായി തെരാ പരാ നടക്കുന്നവർ ഒന്ന് മനസിലാക്കണം, പ്രവർത്തകരുടെ ഹൃദയത്തിലെ സ്ഥാനമാണ് വേണ്ടത്. പ്രവർത്തകർക്ക് വേണ്ടി പ്രവർത്തിക്കുന്ന നേതൃത്വമാണ് വേണ്ടതെന്നും പ്രശാന്ത് ശിവൻ ചുമതലയേറ്റ് സംസാരിക്കവേ പറഞ്ഞു.

Leave a Reply