സന്യാസിമാരെ നയിക്കാൻ മലയാളി മഹാമണ്ഡലേശ്വർ, സ്വാമി സാധു ആനന്ദവനത്തെ അറിയാം

ഭാരതത്തിലെ ആധ്യാത്മിക-വേദജ്ഞാന രംഗത്തെ പ്രധാന വ്യക്തിത്വങ്ങളിലൊരാളായിരുന്ന സ്വാമി കാശികാനന്ദഗിരി മഹാരാജിനു ശേഷം കേരളത്തില്‍ നിന്നു മഹാമണ്ഡലേശ്വര്‍ സ്ഥാനത്തെത്തുന്ന ആദ്യ മലയാളിയാണ് സാധു ആനന്ദവനം. രാജ്യത്തെ 13 അഖാഡകളിൽ ഏറ്റവും വലുതും പുരാതനവുമായ ജൂന അഖാഡയുടെ…

ഭാരതത്തിലെ ആധ്യാത്മിക-വേദജ്ഞാന രംഗത്തെ പ്രധാന വ്യക്തിത്വങ്ങളിലൊരാളായിരുന്ന സ്വാമി കാശികാനന്ദഗിരി മഹാരാജിനു ശേഷം കേരളത്തില്‍ നിന്നു മഹാമണ്ഡലേശ്വര്‍ സ്ഥാനത്തെത്തുന്ന ആദ്യ മലയാളിയാണ് സാധു ആനന്ദവനം. രാജ്യത്തെ 13 അഖാഡകളിൽ ഏറ്റവും വലുതും പുരാതനവുമായ ജൂന അഖാഡയുടെ മഹാമണ്ഡലേശ്വറാണ് അദ്ദേഹം.

കേരളവർമ കോളജിൽ ബിരുദ പഠനകാലത്ത് എസ്.എഫ്.ഐയുടെ പ്രമുഖ നേതാവ്, പഠന ശേഷം പത്ത് വർഷം മാധ്യമപ്രവർത്തനം ശേഷം ആധ്യാത്മികയുടെ പാതയിലേക്ക്. തൃശൂർ ചാലക്കുടി അന്നനാട് മേനോക്കി തറവാട്ടിൽ സേതുമാധവന്റെയും ആനന്ദവല്ലിയുടെയും മകനാണ് സ്വാമി ആനന്ദ വനം ഭാരതി. പി. സലിൽ എന്നായിരുന്നു പഴയ പേര്. 2019 ൽ കുംഭമേളയിൽ അഖാഡയിൽ നിന്ന് നാഗദീക്ഷ സ്വീകരിച്ചു.

Leave a Reply