കേരളത്തോട് പൂർണ അവഗണന, കേരളത്തിൻറെ ആവശ്യങ്ങളൊന്നും പരിഗണിച്ചില്ല, നികുതിയിളവ് ഡൽഹി തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് – ജോൺ ബ്രിട്ടാസ് എംപി

മൂന്നാമത് മോദി സർക്കാറിന്റെ ബജറ്റിൽ കേരളത്തോട് പൂർണ അവഗണനയാണെന്നും കേരളത്തിൻറെ ആവശ്യങ്ങളൊന്നും പരിഗണിച്ചില്ല എന്നും ജോൺ ബ്രിട്ടാസ് എംപി. ആദായ നികുതിയിളവ് ഡൽഹി തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്നും അദ്ദേഹം വിമർശിച്ചു. ബജറ്റിൽ ആറു സ്ഥലത്താണ്…

മൂന്നാമത് മോദി സർക്കാറിന്റെ ബജറ്റിൽ കേരളത്തോട് പൂർണ അവഗണനയാണെന്നും കേരളത്തിൻറെ ആവശ്യങ്ങളൊന്നും പരിഗണിച്ചില്ല എന്നും ജോൺ ബ്രിട്ടാസ് എംപി. ആദായ നികുതിയിളവ് ഡൽഹി തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്നും അദ്ദേഹം വിമർശിച്ചു. ബജറ്റിൽ ആറു സ്ഥലത്താണ് ബിഹാറിനെ പരാമർശിക്കുന്നത്. മറ്റൊരു സംസ്ഥാനത്തെയും ഇത്തരത്തിൽ പരാമർശിച്ചിട്ടില്ല. ഈ സർക്കാരിനെ താങ്ങി നിർത്തുന്ന പ്രധാനപ്പെട്ട ഒന്നാണ് ബിഹാർ.

ബജറ്റ് പ്രസംഗത്തിൽ ആന്ധ്രപ്രദേശ് എന്തുകൊണ്ടില്ല എന്ന് അത്ഭുതപ്പെട്ടേക്കാം. എന്നാൽ ബജറ്റ് അവതരണത്തിന് മുമ്പ് പ്രധാനമന്ത്രി ആന്ധ്രപ്രദേശിൽ എത്തി നിരവധി പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. അത് കൊണ്ട് ഇത്തവണ പൂർണ്ണമായും ബിഹാറിൻ്റെ ഊഴമായി മാറി. മൂലധനമേഖലയെ കുറിച്ച് സർക്കാർ പറയുമ്പോൾ ഇന്ത്യയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഒരു തുറമുഖമായി മാറാൻ പോകുന്ന വിഴിഞ്ഞം തുറമുഖത്തിന്റെ സുഗമമായ നടത്തിപ്പിന് വേണ്ട ഒരു പ്രഖ്യാപനം പോലുമുണ്ടായില്ല.

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാലത്ത് ചൈന പോലുള്ള രാജ്യങ്ങൾ തിരമാലകൾ സൃഷ്ടിക്കുമ്പോൾ ഇവിടെ കുംഭമേളയിൽ പോയി മുങ്ങികുളിക്കുകയാണ് ചെയ്യുന്നതെന്നും ജോൺ ബ്രിട്ടാസ് വിമർശിച്ചു.

നിർമ്മലാ സീതാരാമനും ആ സാരിയും

Leave a Reply