കേന്ദ്രബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ നടത്തിയ വിവാധ പ്രസ്താവനയിൽ മലക്കം മറിഞ്ഞ് കേന്ദ്ര മന്ത്രി ജോർജ് കുര്യൻ. കേരളം പിന്നാക്കം ആണെന്ന് ആദ്യം പ്രഖ്യാപിക്കൂ അപ്പോൾ സഹായം കിട്ടുമെന്നായിരുന്നു ജോർജ് കുര്യൻ പ്രസ്താവന. അതേസമയം താൻ കൂടുതല്‍ പണത്തിനായി ധനകാര്യ കമ്മീഷനെ സമീപിക്കണമെന്നാണ് പറഞ്ഞതെന്നും. അതിനായി ചില മാനദണ്ഡങ്ങള്‍ പാലിക്കേണ്ടിവരും. കൂടുതല്‍ പണം ചോദിക്കുന്നത് വികസനത്തിനല്ലെന്നും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനാണെന്നുമാണ് പറഞ്ഞതെന്ന വിശദീകരണമാണ് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ ഇപ്പോൾ പറയുന്നത്.
മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വിദ്യാഭ്യാസ, സാമൂഹ്യ, അടിസ്ഥാന കാര്യങ്ങളിൽ പിന്നാക്കമാണെന്ന് പറയട്ടെ. അപ്പോൾ കമ്മീഷൻ പരിശോധിച്ചു കേന്ദ്രസർക്കാരിന് റിപ്പോർട്ട് നൽകുമെന്നായിരുന്നു ജോർജ് കുര്യന്റെ പരാമർശം. എല്ലാകാര്യത്തിലും പ്രധാനമന്ത്രിയെ വിമര്‍ശിക്കാനാണ് കമ്മ്യൂണിസ്റ്റുകളും കോണ്‍ഗ്രസും ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിഴിഞ്ഞം പദ്ധതിക്ക് അദ്യം അനുമതി നൽകിയത് പ്രധാനമന്ത്രി ആണെന്നും അദ്ദേഹം പറഞ്ഞു.