റോഹിങ്ക്യകളുടെ നുഴഞ്ഞുകയറ്റം ഡൽഹിയുടെ സാമൂഹിക-രാഷ്‌ട്രീയ-സാമ്പത്തിക ഘടനയെ മാറ്റിമറിച്ചതായി ജെഎൻയു റിപ്പോർട്ട്. ഫെബ്രുവരി 5 ന് നടക്കാനിരിക്കുന്ന ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ രാഷ്ട്രീയ പ്രചാരണത്തിൻ്റെ സമാപനത്തിലേക്കെത്തുമ്പോൾ, അനധികൃത കുടിയേറ്റക്കാരെയും അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെയും കുറിച്ച് പ്രത്യേകിച്ച് ദേശീയ തലസ്ഥാന മേഖലയിൽ, അടുത്തിടെ ജെഎൻയു റിപ്പോർട്ട് തയ്യാറാക്കിയിരുന്നു. റിപ്പോർട്ടിൽ സാമൂഹിക-സാമ്പത്തികവും രാഷ്ട്രീയവുമായ പ്രത്യാഘാതങ്ങൾ ചൂണ്ടിക്കാട്ടുന്നു.
അനധികൃത കുടിയേറ്റം ഡൽഹിയുടെ മതപരമായ ഘടനയെ മാറ്റിമറിച്ചു. പ്രദേശിക ഐക്യത്തിന് ബാധിക്കുന്ന തരത്തിലാണ് ഇവരുടെ കൂട്ടം കൂടിയുള്ള താമസം. ഇതിലൂടെ ക്രിമിനൽ സംഘങ്ങൾ രൂപപ്പെടാനും സംഘടിത കുറ്റകൃത്യങ്ങളുടെ എണ്ണം വർദ്ധിക്കാനും കാരണമായി. ഇവർക്ക് വ്യാജ രേഖകൾ ഉണ്ടാക്കാൻ ഒത്താശ ചെയുന്നത് ചില രാഷ്ട്രീയ നേതാക്കളും അവരുടെ കൂട്ടാളികളുമാണ്.
ആം ആദ്മി പാർട്ടി റോഹിങ്ക്യകളെ ഡൽഹിയിലെ വോട്ടർമാരുടെ പട്ടികയിൽ ഉൾപ്പെടുത്തിയെന്ന് ബിജെപി നേതാവ് കപിൽ മിശ്ര ആരോപിച്ചിരുന്നു. വ്യാജ തിരിച്ചറിയൽ രേഖകൾ സംഘടിപ്പിച്ച് നൽകിയത് ആം ആദ്മി പാർട്ടി നേതാക്കൾക്കളാണെന്ന റോഹിങ്ക്യകളുടെ വെളിപ്പെടുത്തലും ഉണ്ടായിരുന്നു.
ഹൈക്കോടതി രോഹിംഗ്യൻ കുട്ടികൾക്കായി ഇടപെടും