തിരുവനന്തപുരം കഠിനംകുളത്ത് യുവതിയെ കഴുത്തിൽ കുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതി ജോൺസന്റെ തെളിവെടുപ്പ് ഇന്ന് നടക്കും. പ്രതി ഒളിവിൽ കഴിഞ്ഞിരുന്ന സ്ഥലങ്ങളിൽ എത്തിച്ചാണ് തെളിവെടുപ്പ് നടത്തുന്നത്. പ്രതിയെ കഠിനംകുളത്തെ ആതിരയുടെ വീട്ടിലെത്തിച്ച് തെളിവെടുക്കുന്നത് പിന്നീടായിരിക്കുമെന്ന് പൊലീസ് അറിയിച്ചു. ആതിരയെ കൊല്ലാനുപയോഗിച്ച കത്തി വാങ്ങിയ കടയിലും സ്കൂട്ടർ ഉപേക്ഷിച്ച റെയിൽവ്വേ സ്റ്റേഷനിലും നേരത്തെ തെളിവെടുപ്പ് പൂർത്തിയാക്കിയിരുന്നുവെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
കഴിഞ്ഞ മാസം 21നാണ് ഇൻസ്റ്റാഗ്രാം സുഹൃത്തായ ആതിരയെ പ്രതി വീട്ടിൽ കയറി കൊലപ്പെടുത്തിയത്
ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട ആതിരയും ജോൺസണും തമ്മിൽ അടുപ്പത്തിലായിരുന്നു. ക്ഷേത്ര പൂജാരിയായ ആതിരയുടെ ഭർത്താവ് അമ്പലത്തിലേയ്ക്കും മകൻ സ്കൂളിലും പോയ സമയത്ത് വീട്ടിലെത്തിയ ജോൺസൺ കുത്തിക്കൊല്ലുകയായിരുന്നു. ആതിര ചായ ഉണ്ടാക്കുന്ന സമയം നോക്കി പ്രതി കൈയിൽ കുരുതിയിരുന്ന കത്തി കട്ടിലിൽ മെത്തയുടെ അടിയിൽ ഒളിപ്പിച്ചു. തുടർന്ന് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനിടെ ജോൺസൺ കത്തി ഉപയോഗിച്ച് ആതിരയെ കുത്തിക്കൊല്ലുകയായിരുന്നു. തുടർന്ന് ഇവിടെ നിന്നും കടന്നു കളഞ്ഞ പ്രതിയെ ദിവസങ്ങൾക്ക് ശേഷം ചിങ്ങവനം കുറിച്ചിയിൽ നിന്നാണ് ചിങ്ങവനം പൊലീസ് പിടികൂടിയത്.