മാതൃകാ പെരുമാറ്റ ചട്ടം ലംഘനം; ദില്ലി മുഖ്യമന്ത്രി ആതിഷിക്കെതിരെ കേസെടുത്ത് പൊലീസ്

ദില്ലി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ ആതിഷിക്കെതിരെ കേസെടുത്ത് പൊലീസ്.  തെരഞ്ഞെടുപ്പ് മാതൃകാ ചട്ടം ലംഘിച്ചതിനും പൊലീസിന്‍റെ കൃത്യ നിര്‍വ്വഹണം തടസപ്പെടുത്തിയതിനുമാണ് കേസ്. ആതിഷിയുടെ വാഹന വ്യൂഹവും ആള്‍ക്കൂട്ടവും ചിത്രീകരിക്കുന്നതിനിടെ ഒരു പൊലീസുകാരനെ…

ദില്ലി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ ആതിഷിക്കെതിരെ കേസെടുത്ത് പൊലീസ്.  തെരഞ്ഞെടുപ്പ് മാതൃകാ ചട്ടം ലംഘിച്ചതിനും പൊലീസിന്‍റെ കൃത്യ നിര്‍വ്വഹണം തടസപ്പെടുത്തിയതിനുമാണ് കേസ്. ആതിഷിയുടെ വാഹന വ്യൂഹവും ആള്‍ക്കൂട്ടവും ചിത്രീകരിക്കുന്നതിനിടെ ഒരു പൊലീസുകാരനെ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകന്‍ തല്ലിയെന്ന ആരോപണവും നിലവിലുണ്ട്. ബിഎന്‍എസ് സെക്ഷന്‍ 223 പ്രകാരം ഗോവിന്ദ്പുരി പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്ട്രര്‍ ചെയ്തിട്ടുള്ളത്.

 

കല്‍ക്കാജി നിയോജക മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയാണ് ആതിഷി. കല്‍ക്കാജി നിയോജക മണ്ഡലത്തിലെ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി 10 ഓളം വാഹനങ്ങളും 50-70 ഓളം ആളുകളുമായെത്തി ഫത്തേഷ് സിങ് മാര്‍ഗില്‍ നില്‍ക്കുകയായിരുന്നു. മാതൃകാ പെരുമാറ്റ ചട്ടപ്രകാരം അവരോട് അവിടെ നിന്ന് മാറി പോകാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അവര്‍ അവിടെ തന്നെ തുടരുകയും പൊലീസിന്‍റെ കൃത്യ നിര്‍വഹണം തടസപ്പെടുത്തുകയും ചെയ്തു എന്നാണ് പൊലീസ് പറയുന്നത്. ബിജെപിയുടെ ഗുണ്ടായിസത്തെ തുറന്നുകാട്ടി പരാതി നല്‍കിയ ഡല്‍ഹി മുഖ്യമന്ത്രിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേസ് ഫയല്‍ ചെയ്തിരിക്കുകയാണ്.

Leave a Reply