ബി.ജെ.പി. രാജ്യത്തിന് പ്രാധാന്യം കൊടുക്കുമ്പോള്‍ കോണ്‍ഗ്രസ്സ് ഒരു കുടുംബത്തിൻറെ കാര്യത്തിൽ മാത്രം ശ്രദ്ധ നൽകുന്നു, കോൺ​ഗ്രസിനെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി

ബി.ജെ.പി. രാജ്യത്തിന് പ്രാധാന്യം കൊടുക്കുമ്പോള്‍ കോണ്‍ഗ്രസ്സ് ഒരു കുടുംബത്തിൻറെ കാര്യത്തിൽ മാത്രം ശ്രദ്ധ നൽകുന്നു രാജ്യസഭയിൽ കോൺ​ഗ്രസിനെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന് നന്ദിപ്രമേയചര്‍ച്ചയില്‍ മറുപടി പറയവെയാണ് കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനം…

ബി.ജെ.പി. രാജ്യത്തിന് പ്രാധാന്യം കൊടുക്കുമ്പോള്‍ കോണ്‍ഗ്രസ്സ് ഒരു കുടുംബത്തിൻറെ കാര്യത്തിൽ മാത്രം ശ്രദ്ധ നൽകുന്നു രാജ്യസഭയിൽ കോൺ​ഗ്രസിനെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന് നന്ദിപ്രമേയചര്‍ച്ചയില്‍ മറുപടി പറയവെയാണ് കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്. ബി.ജെ.പി. രാജ്യത്തിന് പ്രാധാന്യം നൽകുമ്പോൾ കോണ്‍ഗ്രസിന്റേത് ‘ആദ്യം കുടുംബം’ എന്ന നയമാണെന്ന് മോദി പറഞ്ഞു.

ആദ്യം രാഷ്‌ട്രം എന്നതാണ് ബിജെപിയുടെ വികസന മാതൃക. രാജ്യത്തെ ജനങ്ങൾ ഈ വികസന മാതൃക കൃത്യമായി മനസ്സിലാക്കുകയും പിന്തുണയ്‌ക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ കോൺഗ്രസിൽ നിന്ന് സബ്കാ സാത്ത്, സബ്കാ വികാസ് എന്ന് പ്രതീക്ഷിക്കുന്നത് പോലും വലിയ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്റെ ഭരണകാലത്ത് എല്ലാത്തിലും പ്രീണനമായിരുന്നു.

ബി.ആര്‍. അംബേദ്കറിന് ഭാരതരത്‌നം നല്‍കാത്ത കോണ്‍ഗ്രസ് ജയ് ഭീം മുദ്രാവാക്യമുയര്‍ത്താന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. അവര്‍ രണ്ടുതവണ അംബേദ്കറെ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുത്താൻ ശ്രെമിച്ചു. എല്ലാ ജാതി സമൂഹത്തെയും ചേർത്തുപിടിച്ചാൻ ഈ പാർട്ടി മുന്നോട്ടു പോകുന്നത്. ഇന്ന് സമൂഹത്തിൽ ജാതീയ ചിന്തയുടെ വിഷം കുത്തിവെക്കാൻ ശ്രെമിക്കുന്നതായും മോദി കുറ്റപ്പെടുത്തി.

 

Leave a Reply