നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിക്കെതിരെ വീണ്ടും കേസ്. ഭക്ഷണം നല്‍കിയതുമായി ബന്ധപ്പെട്ടായിരുന്നു അതിക്രമം ഹോട്ടലിലെ ജീവനക്കാർക്ക് നേരെ അസഭ്യവർഷം നടത്തുകയും ചില്ലുഗ്ലാസുകൾ അടിച്ചുതകർക്കുകയുമായിരുന്നു. പെരുമ്പാവൂര്‍ കുറുപ്പംപടിയിലെ ഒരു റസ്റ്ററൻ്റിലാണ് സംഭവം നടന്നത്. റസ്റ്ററൻ്റിൽ കയറി ബഹളം വെച്ചതിനും ജീവനക്കാരെ അസഭ്യം പറഞ്ഞതിനും നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിക്കെതിരെ കേസ്.
സുഹൃത്തുമായാണ് സുനി ഭക്ഷണശാലയിലെത്തിയത്. രണ്ടാമത് ഓര്‍ഡര്‍ ചെയ്ത ഭക്ഷണം എത്താന്‍ വൈകിയതോടെ ഇയാൾ ജീവനക്കാരനോട് അസഭ്യം പറയുകയും. അടുത്തിരുന്ന ഗ്ലാസ് എറിഞ്ഞ് തകർക്കുകയുമായിരുന്നു. നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയാണ് പൾസർ സുനി, സുനിക്ക് കർശന വ്യവസ്ഥകളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. ഇതിനിടെയാണ് മറ്റൊരു അതിക്രമം നടത്തിയത്.