ഐക്യരാഷ്ട്ര സഭയിൽ യുക്രൈയിനെതിരെ കൈകോർത്ത്‌ റഷ്യയും അമേരിക്കയും, ഇന്ത്യ വിട്ടു നിന്നു

ഐക്യരാഷ്ട്ര സഭയിൽ യുക്രൈയിനെതിരെ കൈകോർത്ത്‌ അമേരിക്കയും റഷ്യയും. റഷ്യൻ അധിനിവേശം അപലപിച്ചുള്ള യുക്രൈൻ പ്രമേയത്തെ അമേരിക്ക എതിർത്തു. യുക്രൈൻ-റഷ്യ യുദ്ധം ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് അമേരിക്ക റഷ്യയ്ക്ക് അനുകൂലമായി വോട്ട് ചെയ്തത്. എന്നാൽ ഇന്ത്യ…

ഐക്യരാഷ്ട്ര സഭയിൽ യുക്രൈയിനെതിരെ കൈകോർത്ത്‌ അമേരിക്കയും റഷ്യയും. റഷ്യൻ അധിനിവേശം അപലപിച്ചുള്ള യുക്രൈൻ പ്രമേയത്തെ അമേരിക്ക എതിർത്തു. യുക്രൈൻ-റഷ്യ യുദ്ധം ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് അമേരിക്ക റഷ്യയ്ക്ക് അനുകൂലമായി വോട്ട് ചെയ്തത്. എന്നാൽ ഇന്ത്യ മുൻകാലങ്ങളിൽ സ്വീകരിച്ച നിലപാട് തന്നെയാണ് വിഷയത്തിൽ ഇക്കുറിയും തുടർന്നത്. പ്രമേയത്തിന്റെ വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടു നിൽക്കുകയായിരുന്നു.

യുക്രൈൻ-റഷ്യ യുദ്ധം അവസാനിപ്പിക്കുവാൻ നേരത്തെ ഡൊണാൾഡ് ട്രംപ് ശ്രമം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി ഇരു രാഷ്ട്ര തലവൻമാരുമായും ട്രംപ് സംസാരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുഎൻ പ്രമേയത്തിലും റഷ്യൻ നിലപാടിനെ അനുകൂലിച്ച് യുഎസ് രംഗത്ത് വരുന്നത്. യൂറോപ്പിന്റെ പിന്തുണയോടെയാണ് പ്രമേയം അവതരിപ്പിച്ചത്. എന്നാൽ ഇതിനെതിരെ യുഎസ് റഷ്യക്കൊപ്പം നിൽക്കുകയായിരുന്നു.

Leave a Reply