സിനിമാ സമരത്തിൽ നിന്നും പിന്നോട്ടില്ല. സമരം സർക്കാരിനെതിരെയാണ് താരങ്ങൾക്കെതിരെയല്ലന്ന് നിർമാതാവ് ജി സുരേഷ് കുമാര്‍. പ്രൊഡ്യൂസേഴ്സ് അസോസിയേഷന് എക്സിക്യുട്ടീവ് കമ്മറ്റി യോഗത്തിന് മുന്നോടിയായാണ് പ്രതികരണം. ആൻ്റണി പെരുമ്പാവൂരുമായി ഇനി ചർച്ചക്കില്ലന്നും അദ്ദേഹം പറഞ്ഞു. കളക്ഷനുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് സംഘടനയെ ചൊടിപ്പിച്ചത്. സിനിമ താരങ്ങളെ വെല്ലുവിളിക്കുകയാണ് ഫിലിം ചേംബര്‍. താരങ്ങള്‍ പ്രതിഫലം കുറയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നിര്‍മ്മാതാക്കളുടെ സംഘടന നടത്തുന്ന സമരത്തിന് ഫിലിം ചേംബറിന്റെ പിന്തുണയുണ്ട്. ജി സുരേഷ് കുമാർ പറഞ്ഞത് യോഗത്തിന്റെ കൂട്ടായ തിരുമാനമാണ്. മറ്റ് സിനിമ സംഘടനകൾ ഇല്ലെങ്കിലും സമരം നടത്തുമെന്ന് ഫിലിം ചേംബർ അറിയിച്ചു.
അതേസമയം ആന്റണി പെരുമ്പാവൂരിന്റെ പ്രസ്താവന ശരിയല്ലെന്നും ഫേസ്ബുക്ക് പോസ്റ്റ് പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് സിനിമ നിർമാതാവ് ആന്റണി പെരുമ്പാവൂരിനെതിരെ നോട്ടീസ് നൽകാനൊരുങ്ങിയിരിക്കുകയാണ് കേരള ഫിലിം ചേംബർ. ആന്റണിയുടെ മറുപടിക്ക് ശേഷം തുടർനടപടി ഉണ്ടാകുമെന്നും ഫിലിം ചേംബർ അറിയിച്ചു.