സംയുക്ത പാർലമെൻ്ററി സമിതി ശുപാർശകളോടെ പുതിയ രൂപത്തിൽ വഖ്ഫ് ബിൽ, ജെപിസി നിർദ്ദേശിച്ച 23 ശുപാർശകളിൽ 14 എണ്ണം മന്ത്രിസഭ അംഗീകരിച്ചു

സംയുക്ത പാർലമെൻ്ററി സമിതി (ജെപിസി) ശുപാർശ ചെയ്ത മാറ്റങ്ങൾ ഉൾപ്പെടുത്തി വഖഫ് (ഭേദഗതി) ബില്ലിലെ ഭേദഗതികൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. മാർച്ച് 10 ന് ആരംഭിക്കുന്ന ബജറ്റ്…

സംയുക്ത പാർലമെൻ്ററി സമിതി (ജെപിസി) ശുപാർശ ചെയ്ത മാറ്റങ്ങൾ ഉൾപ്പെടുത്തി വഖഫ് (ഭേദഗതി) ബില്ലിലെ ഭേദഗതികൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. മാർച്ച് 10 ന് ആരംഭിക്കുന്ന ബജറ്റ് സമ്മേളനത്തിൻ്റെ രണ്ടാം പകുതിയിൽ ബില്ലിന് പാർലമെൻ്റിൽ അവതരിപ്പിക്കുമെന്നാണ് വിവരം. ഫെബ്രുവരി 13നായിരുന്നു ജെപിസി റിപ്പോർട്ട് സമർപ്പിച്ചത്. ജ​ഗദംബിക പാൽ ആയിരുന്നു സമിതിയുടെ ചെയർമാൻ.

ബി.ജെ.പി നേതാവ് ജഗദാംബിക പാലിൻ്റെ നേതൃത്വത്തിലുള്ള ജെ.പി.സി ശുപാർശ ചെയ്ത മിക്ക മാറ്റങ്ങളും കേന്ദ്രമന്ത്രിസഭ ഉൾപ്പെടുത്തിയതായി വിവരം. 16 എൻഡിഎ എംപിമാരും 10 പ്രതിപക്ഷ എംപിമാരുമാണ് ജെപിസിയിൽ ഉണ്ടായിരുന്നത്.

Leave a Reply